Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 22:47 IST
Share News :
വൈക്കം: നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ്, ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ച്, കോട്ടയം മോഡൽ കരിയർ സെൻ്റർ, വൈക്കം കൊതവറ സെൻ്റ് സേവ്യേഴ്സ് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ (ജൂൺ 21 ) ശനിയാഴ്ച ജോബ് ഫെയർ സംഘടിപ്പിക്കും. രാവിലെ 9.30ന് നടക്കുന്ന ജോബ് ഫെയർ
അഡ്വ. കെ. ഫ്രാൻസിസ്ജോർജ് എംപി ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം എൽ എ അധ്യക്ഷത വഹിക്കും. 20ലധികം കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ 1000ലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 0481-2563451,2560415,8138908657 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Follow us on :
Tags:
More in Related News
Please select your location.