Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 00:37 IST
Share News :
മസ്‌കറ്റ്: ഒമാൻ ഹെൽത്ത് അതോറിറ്റിയുടെ ആവശ്യ പ്രകാരം ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഓട്ടോ കെയര്‍ ആന്റ് കംപാഷന്‍ ടീമിന്റെ നേതൃത്വത്തില്‍ 2025 ജൂൺ 20 വെള്ളിയാഴ്ച്ച ബൗഷര്‍ ബ്ലഡ് ബാങ്കില്‍ ഒമാന്‍ ഹെല്‍ത്ത് അതോറിട്ടിയുമായി സഹകരിച്ച് മൂന്നാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്‌തദാനത്തിന്റെ മഹത്വത്തെ കുറിച്ചും, ഒരു വ്യക്തി രക്‌തം ദാനം ചെയ്യുന്നത് മൂലം അവർക്ക് ഉണ്ടാകുന്ന ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഓരോരുത്തരുടേയും സാമൂഹിക ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഒമാന്‍ തൃശ്ശൂര്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി ഉല്‍ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുടങ്ങിയ രക്തദാന ക്യാമ്പില്‍ നൂറില്‍പരം ആളുകള്‍ പങ്കെടുത്ത് രക്തം നല്‍കി. ഒമാന്‍ തൃശ്ശൂര്‍ ഓര്‍ഗനൈസേഷന്‍ കെയര്‍ ആന്റ് കംപാഷന്‍ കണ്‍വീനര്‍ അബ്ദുസ്സമദ് അഴിക്കോട് , ബ്ലഡ് ഡൊണേഷൻ ക്യാമ്പ് കോ:കൺവീനർ ബിജു അമ്പാടി, ജയശങ്കര്‍ പാലിശ്ശേരി, ഹസ്സന്‍ കേച്ചേരി, സുനീഷ് ഗുരുവായൂര്‍, യൂസഫ് ചേറ്റുവ, സഫീര്‍ ചാവക്കാട്, സുബൈര്‍ കൊടുങ്ങല്ലൂര്‍, യഹ്‌യ ചാവക്കാട്, വിനോദ്, ഫിറോസ് ബഷീർ , ശ്യാം കോമത്ത് എന്നിവര്‍ നേതൃത്വം നല്‍കി. രക്തദാന ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ്റെ പേരിൽ പ്രസിഡൻ്റ് നസീർ തിരുവത്ര ആശംസാ സന്ദേശം നൽകി. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒമാന്‍ തൃശ്ശൂർ ഓർഗനൈസേഷൻ പാരിദോഷികങ്ങൾ നല്‍കുകയും ട്രഷറര്‍ വാസുദേവന്‍ തളിയറ നന്ദി പറയുകയും ചെയ്തു
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.