Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 14:13 IST
Share News :
മുക്കം (കോഴിക്കോട്) : അംഗനവാടിയുടെ ചിറകിലേറ്റി ജങ്കാർ യാത്രയും ആകാശ കാഴ്ചകളുടെ ദൃശ്യവിരുന്നു മായി സ്നേഹ യാത്രേ വേറിട്ടതായി . നായർകുഴി ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പറമ്പാട്ടുമ്മൽഅംഗണവാടിയുടെആഭിമുഖ്യത്തിൽ,അംഗണവാടിക്ക്* *കീഴിലെ മുതിർന്ന പൗരന്മാരെയും അംഗണവാടി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കുടുംബശ്രീ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്നേഹ യാത്ര വ്യത്യസ്ത അനുഭവമായത്'
അംഗണവാടിക്ക് കീഴിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയുടെ സഹകരണത്തോടെ സംഘടിപ്പിച്ച യാത്രയിൽ മുതിർന്ന പൗരന്മാരും തൊഴിലുറപ്പ് തൊഴിലാളികളും അംഗണവാടി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നാൽപതിലധികം പേർ പങ്കെടുത്തു
ബേപ്പൂർ തുറമുഖം, ചാലിയം വന്യജീവി സങ്കേതം, കോഴിക്കോട് പ്ലാൻറ്റോറിയം, സാമൂതിരി ഭരണകാല ചരിത്രമുറങ്ങുന്ന കോഴിക്കോട് പട്ടണത്തിന്റെ ഹൃദയഭാഗങ്ങൾ, കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച സംഘം രാത്രി എട്ടു മണിയോടെ നാട്ടിൽ തിരിച്ചെത്തി. യാത്രയിലെ അനുഭവങ്ങൾ നവ്യവും സന്തോഷകരവുമായവയായിരുന്നെന്ന് മറക്കാനാവാത്ത സാക്ഷ്യമായി
അംഗണവാടി വിദ്യാർത്ഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള സംഘത്തെ ഒരുമിപ്പിച്ചുകൊണ്ടു സംഘടിപ്പിച്ച യാത്ര സംഘാടകർക്കും വേറിട്ട അനുഭവമായി.
വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൻ ,അംഗണവാടി ടീച്ചർ ഖദീജ, സദാനന്ദൻ, റസാഖ് മാസ്റ്റർ' രുഗ്മിണി, ഷീബ, തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.