Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാനിമൽസ് നോവൽ പ്രകാശനം ചെയ്തു.

03 Nov 2025 19:58 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: ശ്രീധരൻചെറുവണ്ണൂരിന്റെ ലോഗോസ്ബുക്സ് പ്രസിദ്ധികരിച്ച ജാനിമൽസ് ബാലനോവൽ പി.കെ. പാറക്കടവ് പ്രകാശനം ചെയ്തു. അനിൽമാരാത്ത് പുസ്തകം സ്വീകരിച്ചു. ടി.പി.വിജയൻ പുസ്തകം പരിചയപ്പെടുത്തി. നീലകണ്ഠൻ നമ്പൂതിരി, ഒ.മുരളി, വിനോദ്അപ്പോളോഎന്നിവർ ആശംസകൾ നേർന്നു. ചലച്ചിത്രതാരങ്ങളായ ഡോ.നിധിന്യ, കാർത്തിക്. കെ.നഗരം, എന്നിവരെ ആദരിച്ചു. ശ്രീധരൻചെറുവണ്ണൂരിന്റെ കവിതകൾ സ്മിത ടി.പി.ആലപിച്ചു. കവിസമ്മേളനത്തിൽ ശ്രീജിത്ത്അരിയല്ലൂർ, ചന്ദ്രൻകണ്ണഞ്ചേരി, ശ്യാമളടീച്ചർ, കൃഷ്ണാനന്ദൻചാമപ്പറമ്പിൽ, എന്നിവർപങ്കെടുത്തു.

ശ്രീധരൻചെറുവണ്ണൂർ മറുപടി പ്രസംഗംനടത്തി. അക്ഷരക്കളരി കൾച്ചറൽ ട്രസ്റ്റ് അത്താണിക്കൽഅപ്പോളോ ഓഡിറ്റോറിയത്തിൽ ഒരുക്കിയ പ്രകാശനചടങ്ങിൽ ബാബുപള്ളിക്കര സ്വാഗതവും സുബ്രമണ്യൻ നന്ദിയും പറഞ്ഞു. 

Follow us on :

More in Related News