Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 18:09 IST
Share News :
ജനമൈത്രി പൊലീസ് കിടപ്പുരോഗികള്‍ക്ക് ക്രിസ്മസ് കേക്കുകള്‍ നല്‍കി
വെള്ളിക്കുളങ്ങര: ജനമൈത്രി പൊലീസും കുണ്ടായി ബ്രദേഴ്‌സ് വാട്‌സാപ്പ് കൂട്ടായ്മയും ചേര്‍ന്ന് മറ്റത്തൂര്‍ പഞ്ചായത്തിലെ കിടപ്പ് രോഗികള്‍ക്ക് ക്രിസ്തുമസ് കേക്കുകള്‍ വിതരണം ചെയ്തു. രോഗികളുടെ കുടുംബത്തിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി വെള്ളിക്കുളങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.കൃഷ്ണന്‍ പാലിയേറ്റീവ് നഴ്‌സുമാരായ പി.എ.സിസിലി, കെ.കെ. ജീജ എന്നിവര്‍ക്ക് കേക്കുകള്‍ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു.സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ടി.ജോഷി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫാ. ഷിബു നെല്ലിശ്ശേരി കേക്ക് മുറിച്ച് ക്രിസ്തുമസ്സ് സന്ദേശം നല്‍കി. വെള്ളിക്കുളങ്ങരജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍, പഞ്ചായത്തംഗം ചിത്ര സുരാജ്,
ബ്രദേഴ്‌സ് വാട്‌സ്അപ്പ് കൂട്ടായ്മ അംഗം ബാബു കൂനാംപുറത്ത് , ജനമൈത്രി ബീറ്റ് ഓഫിസര്‍ മുഹമ്മദ്‌സാലി, വെള്ളിക്കുളങ്ങര വായനശാല സെക്രട്ടറി ഇ.എച്ച്.സഹീര്‍, സ്റ്റേഷന്‍ റൈറ്റര്‍ ഡേവിസ് എന്നിവര്‍ സംസാരിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തന രംഗത്ത് മികവ് പുലര്‍ത്തി 12 വര്‍ഷമായി മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രത്തില്‍ സേവനമനുഷ്ഠിക്കുന്ന പി.എ.സിസിലിയേയും സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ നാഷണല്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച ചെമ്പുചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ സീനിയര്‍ കേഡറ്റ് ദിയ സായൂജിനെയും ചടങ്ങില്‍ ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.