Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നിന്നും കാണാതായ 13 കാരി പോയത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി എന്ന് സൂചന.

25 Apr 2025 22:24 IST

santhosh sharma.v

Share News :

വൈക്കം: എട്ടാം ക്ലാസിലെ സേ പരീക്ഷയ്ക്കായുള്ള പരിശീലന ക്ലാസിലേയ്ക്ക് പോയ വിദ്യാർഥിനിയെ കാണാതായ സംഭവം; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി പോയതെന്ന് സൂചന. വൈക്കം നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാർഥിനിയും തലയാഴം സ്വദേശിനിയുമായ 13കാരിയെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. രാവിലെ സ്കൂളിലേയ്ക്ക് പോയ വിദ്യാർഥിനി വൈകിട്ട് ഏറെ വൈകിയിട്ടും വീട്ടിൽ തിരികെ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ യുവാവുമായി പോയതെന്ന സൂചന ലഭിച്ചത്. യുവാവിൻ്റെ മൊബൈൽ ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലാക്കാട് ഭാഗത്ത് ഇവർ എത്തിയതായി സൂചന ലഭിച്ചെങ്കിലും കണ്ടെത്താനായില്ല. യുവാവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ബന്ധുക്കളെയും മറ്റും കേന്ദ്രീകരിച്ച് പോലീസ് അന്വോഷണം ശക്തമാക്കിയിട്ടുണ്ട്.

Follow us on :

More in Related News