Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2026 17:14 IST
Share News :
വൈക്കം: ലോകം വളരുന്നത് അമ്മയുടെ മടിത്തട്ടിലാണെന്നും സ്ത്രീയെ മാറ്റി നിർത്തിയാൽ പ്രപഞ്ചത്തിന് നിലനില്പില്ലെന്നും വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി. ജി എം നായർ കാരിക്കോട് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് എൻ എസ് എസ് വനിതാ യൂണിയൻ സംഘടിപ്പിച്ച തരംഗ് 2026 വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എൻ.എൻ സ്മാരക എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
വനിതാ യൂണിയൻ പ്രസിഡൻ്റ് കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പൾസ് രോഗ നിർണ്ണയ വിദഗ്ധ ഡോ. കൃഷ്ണപ്രിയക്ക് സുധ ടീച്ചർ സ്മാരക വുമൺ ഓഫ് ദി ഇയർ അവാർഡ് സമർപ്പണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതാ രത്നങ്ങളെയും ചടങ്ങിൽ ആദരിച്ചു. സാമൂഹിക പ്രവർത്തനത്തിൽ വനിതകളുടെ പങ്ക് എന്ന വിഷയത്തിൽ വാഴൂർ എസ് വി ആർ എൻ എസ് എസ് കോളേജ് മുൻ മേധാവി ഡോ. ഭാനു അശോക് പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ മുഖ്യ പ്രഭാഷണവും സെക്രട്ടറി അഖിൽ .ആർ നായർ വനിതാ ദിന സന്ദേശവും നൽകി. ശ്രീലേഖ മണിലാൽ, സുശീല കുമാരി, ശ്രീ കലാ ദിലീപ്, രമ്യ ശിവദാസ്, ഇന്ദു സൂരജ്, ശോഭന, ഉമാദേവി, ഇന്ദിരാ മുരളീധരൻ, ഗിരിജാ പ്രകാശ്, സി എൻ ഓമന തുടങ്ങിയവർ പ്രസംഗിച്ചു.യൂണിയൻ്റെ കീഴിലുള്ള വിവിധ കരയോഗങ്ങളിൽ നിന്നെത്തിയ നൂറ് കണക്കിന് വനിതകൾ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.