Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ്ങ് ചാമ്പ്യൻഷിപ്പ് : ന്യൂസ് ലാൻ്റിന് ഹാട്രിക്ക് കിരീടം.

27 Jul 2025 22:31 IST

UNNICHEKKU .M

Share News :



മുക്കം: കോടഞ്ചേരി ചാലിപ്പുഴയിൽ അരങ്ങേറിയ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംങ്ങ് മത്സരത്തിൽ നൂസിലാൻ്റ് ഹാട്രിക്ക് വിജയ കിരീടം   ഒന്നാം സ്ഥാനങ്ങളോടെ വേഗ രാജപട്ടവും, റാണി പട്ടവും, വനിതകളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് ഹാട്രിക്ക് ജേതാക്കളായത്. വിജയികൾക്ക് 120000(ഒരു ലക്ഷത്തി ഇരുപതിനായിരം ), 60000 (അറുപതിനായിരം ) 30000 (മുപ്പതിനായിരം ) എന്നി കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും, കിരീടവും സമ്മാനമായി ലഭിക്കും.  ന്യൂസിലാൻ്റിലെ വേഗ രാജയായി റയാൻ ഒ കൊന്നോറും ,   വേഗ റാണിയായി ന്യൂസിലാൻ്റിലെ റാട്ട ലോവൽ സ്മിത്തുമാണ് ഒന്നാം സ്ഥാനത്തോടെ വിജയമേധാവിത്വം നേടിയത്. പുരുഷ വിഭാഗത്തിൽ ചിലി സ്വദേശി കിലിയൻ ഐ വലിക്കാണ് രണ്ടാം സ്ഥാനം ' . വനിത വിഭാഗത്തിൽ ന്യൂസിലാൻ്റിലെ തന്നെ മില്ലി ചേമ്പർ ലൈനിനാണ് രണ്ടാം സ്ഥാനം നേടി ഹാട്രിക്ക് നേടിയത് .  കഴിഞ്ഞവർഷത്തെ വേഗ രാജയായ ന്യൂസിലാൻ്റ് താരം മനുവിങ്ക് വാക്ര നഗൽ വിജയ കിരീടം നിലനിർത്താൻ തുടക്കത്തിൽ തന്നെ നല്ല പരിശീലനം നടത്തി പതഞ്ഞൊഴുകുന്ന ജലത്തിൽ തുഴയെറിഞ്ഞങ്കിലും നിലനിർത്താനായില്ല ഇതോടെ കിരീടം റയാനിലേക്ക് മാറി . ന്യൂസിലാൻ്റ് താരം റയാൻ ഒ കൊന്നോറും തലേന്ന് വൃഷ്ടിപ്രദേശങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴ ചാലിപ്പുഴ യുടെ ജലം രൗദ ഭാവത്തിലൂടെ കലുഷിത മാക്കിയെങ്കിലും പതറാതെ ഡൗൺ റിവറിലടക്കം മിന്നും പ്രകടനവുമായി കുതിച്ച് വേഗരാജ പട്ടത്തിന് വിജയ കീരിടം ചൂടിയത്. വനിതകളുടെ വിഭാഗത്തിൽ ആർപ്പ് വിളികളുടെ ആവേശമുയർത്തി ന്യൂസിലാൻ്റ് താരം റാട്ട ലോവൽ സ്മിത് വേഗറാണി പട്ടം ചൂടിയത്. നൂസിലാൻ്റിലെ തന്നെ വനിത വിഭാഗത്തിൽ മില്ലി ചേമ്പർ ലും രണ്ടാം സ്ഥാനവും , മൂന്നാം സ്ഥാനം നൂസിലാൻ്റിലെ താരം ഡെയിലേ വാർഡും നേടി തിളങ്ങിയത്.  താരങ്ങളുടെ ഹാട്രിക്ക്  കീരിടം ചൂടിയ ആവേശവും, ആഹ്ലാദവും ചാലിപ്പുഴയോ രത്ത് ആഹ്ലാദപ്രകടനമായി ' പരസ്പരം ആലിംഗനം ചെയ്ത് നന്നായി ആഘോഷിച്ചു. സെൽഫിയെടുക്കാനും ഗ്രൂപ്പ് ഫോട്ടോയെടുക്കാനും ഒരോരുത്തരും മത്സരിക്കുന്ന കാഴ്ച്ചകൾ കാണികൾക്കും സന്തോഷ നിമിഷങ്ങളായി ' വേഗ റാണി പട്ടത്തിനായി നൂസിലാൻ്റിലെ ഡയ്ല വാർഡ് ഒരു കൈ നോക്കാൻ പരിശീലനം കൂടുതൽ സജീവമായിരുന്നങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വിദേശത്ത് നിന്നുള്ള പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നൂറോളം കയാക്കിംങ്ങ് താരങ്ങൾ മത്സരത്തിൽ മാറ്റുരച്ചത്. നൂസിലാൻ്റിലെ മനു വാക്കർ നഗൽ , ഡയ്ല വാർഡ്, സാക്ക് സ്റ്റോൺ, മില്ലി ചെമ്പലിൻ, റാട്ട ലോവൽ സ്മിത്, ഫിലിപ്പ് പാൽ സർ എന്നിവരാണ് ഇക്കുറി ശക്തമായ മത്സരവുമായി രംഗത്തിറങ്ങി ഹാട്രിക്ക് കിരീടങ്ങൾ ചൂടി അടുത്ത ദിവസം ന്യൂസിലാൻ്റിലേക്ക് വിമാനം കയറുന്നത്. മറ്റു വിദേശ താരങ്ങളും, ഇന്ത്യ സംസ്ഥാനങ്ങളിലെ കയാക്കിംങ്ങ് താരങ്ങളും തിളക്കമാർന്ന പ്രകടനവും കാഴ്ചക്കാർക്ക് ആവേശത്തിൻ്റെ മുൾ മുനയിൽ നിർത്തുകയുണ്ടായി. പുല്ലൂരാ പാറ ഇരുവഴിഞ്ഞിപ്പുഴയിലെ കൊച്ചരിപ്പാറ, കുറുങ്കയം ഭാഗത്തായിരുന്ന ഡൗൺ റിവർ മത്സരത്തിന് വേ ദിയൊരുക്കിയിരുന്നത് പ്രതികൂല കാലാവസ്ഥയും, പുഴയിലെ ജലനിരപ്പ് ക്രമാതീത മായി വർദ്ധിച്ചത് ഡൗൺ റിവർ മത്സരം ചാലിപ്പുഴ, പുലിക്കയത്തിലേക്ക് മാറ്റുകയുണ്ടായി. അതേ സമയം ചാലിപ്പുഴയിലെ ജലനിരപ്പിനെ നിരീക്ഷിച്ചു 0, സുരക്ഷ സംവിധാന വളരെ ജാഗ്രത നടത്തിയാണ് സമാപന മത്സരം നടത്തിയത്. കേരള സർക്കാറി ൻ്റെ ടൂറിസം വകുപ്പാണ് സംഘടിപ്പിച്ചത്. കേരള അഡ്വഞ്ചർ ടൂറിസം, പ്രൊമോഷൻ സൊസൈറ്റി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ഇന്ത്യൻ കയാക്കിംങ്ങ് ആൻഡ് കനോയിംങ്ങ് അസോസിയേഷൻ എന്നിവയുടെ ആഭി മുഖ്യത്തിലാണ് പതിനൊന്നാമത് മലബാർ റിവർ ഫെസ്റ്റിന് വേദിയൊരുക്കിയത്.  


കേരളത്തിൽ നിന്നുള്ള മികച്ച പാഡ് ലേഴ്സായി തെരഞ്ഞടുക്കപ്പെട്ട അക്ഷയ് അശോക്, ആദം മാത്യു സിബി, നിഖിൽ ദാസ് സുധാകർ ജെന, റയാൻ വർഗീസ്സ്, ഡോണ മാർസെല്ല, ഇസാലിഹ, എന്നിവർക്ക് പതിനായിരം രൂപവിതം സമ്മാനം നൽകി. അണ്ടർ 18 പുരുഷ വിഭാഗത്തിലും വനിതാവിഭാഗത്തിലും കാഷ് അവാർഡ് സമ്മാനിച്ചു.

വിജയികൾക്ക് പൊതുമരാമത്ത് , ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്മാനങ്ങൾ വിതരണം ചെയ്തു. കയാക്കിംങ്ങ് മേഖലയിൽ ലോക ശ്രദ്ധ നേടുന്ന ടൂറിസം ഇവൻ്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലിൻ്റോ ജോസഫ് എം.എൽ എ അധ്യക്ഷത വഹിച്ചു.  

പടം : ന്യൂസിലാൻ്റ കയാക്കിങ്ങ് താരങ്ങളായ രാജാ റയാനും ,റാണി ടോട്ടലിനോടപ്പം ചാലിപ്പുഴ തീരത്ത്

Follow us on :

More in Related News