Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2025 20:38 IST
Share News :
വൈക്കം: രാമായണ മാസത്തിന്റെ ഭാഗമായി വൈക്കം ശ്രീ സത്യസായി മന്ദിരത്തിൽ നടന്ന രുദ്രാഭിഷേകം ഭക്തിസാന്ദ്രമായി. ജയശങ്കർ അയ്യരുടെ മുഖ്യകാർമികത്വത്തിൽ പതിനൊന്ന് വൈദികർ ചടങ്ങിൽ പങ്കെടുത്തു. ശ്രീരുദ്രം പതിനൊന്നവർത്തി ജപിച്ച് , നെയ്, പാൽ, പഞ്ചാമൃതം തുടങ്ങി പതിനൊന്ന് ദ്രവ്യങ്ങൾ അഭിഷേകം ചെയ്തു. പുഷ്പാഭിഷേകവും പുരുഷ സൂക്തം, ഭാഗ്യസൂക്തം, ദുർഗ്ഗസൂക്തം, പാരായണം എന്നിവയും നടന്നു. ചടങ്ങുകൾക്ക് ജി. അനിൽകുമാർ , എസ്. നടരാജൻ , പി.ആർ. പ്രസാദ്, പത്മനാഭ കുറുപ്പ്, ജെ. രാജകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.