Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2025 21:29 IST
Share News :
ഗുരുവായൂർ:വളരെയധികം പ്രതിസന്ധിയിലൂടെ നീങ്ങുകയാണ് മോട്ടോർ മേഖല എന്നും അതിനെ ആശ്രയിച്ചുകഴിയുന്ന ലക്ഷക്കണക്കിന് വരുന്ന ഉടമ,തൊഴിലാളി കുടുംബങ്ങളും ആത്മഹത്യയുടെ മുന്നിലൂടെയാണ് കടന്നുപോകുന്നതെന്നും,ആയതിന് സർക്കാർ പരിഹാരം കാണണമെന്നും ബിഎംഎസ് തൃശ്ശൂർ ജില്ലാ സെക്രട്ടറി സേതുതിരുവെങ്കിടം ആവശ്യപ്പെട്ടു.ടെമ്പോ ടാക്സി തൊഴിലാളികളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എം.മുകേഷിന്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബ സംഗമത്തിൽ ബിഎംഎസ് ഗുരുവായൂർ മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ,സെക്രട്ടറി പി.കെ.അറുമുഖൻ,വി.കെ.സുരേഷ് ബാബു,സൂരജ് കോട്ടപ്പടി എന്നിവർ സംസാരിച്ചു.സുരേഷ് എടക്കാട് സ്വാഗതവും,പ്രമോദ് താണിയിൽ നന്ദിയും പറഞ്ഞു.മുതിർന്ന ടെമ്പോ ടാക്സി തൊഴിലാളികളായ ശശിധരൻ,രാമചന്ദ്രൻ എന്നിവരെയും,എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കുകയും ചെയ്തു.ഡ്രൈവർമാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.