Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കന്യസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; തലയോലപ്പറമ്പിൽ പ്രതിക്ഷേധ സംഗമവും ദീപം തെളിയിക്കലും നടത്തി.

27 Jul 2025 22:28 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കേരളത്തിൽ നിന്നുള്ള രണ്ടു കന്യസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കേരള യൂത്ത്ഫ്രണ്ട് തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സംഗമവും ദീപം തെളിയിക്കലും സംഘടിപ്പിച്ചു. തലശ്ശേരി സ്വദേശിനി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശിനി സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തതെന്നും തെളിവില്ലാത്ത ആരോപങ്ങളാണ് അവർക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നും നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ്

പ്രതിക്ഷേധം സംഘടിപ്പിച്ചത്. പള്ളിക്കവല ജംഗ്ഷനിൽ ഏ.ജെ ജോൺ പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിക്ഷേധ യോഗം കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ.ആൻ്റണി കളമ്പുകാടൻ ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആൽവിൻ അരയത്തേൽ പ്രതിക്ഷേധ ജ്വാല തെളിയിച്ച് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത്ഫ്രണ്ട് ഭാരവാഹികളായ സെബാസ്റ്റ്യൻ മുല്ലക്കര, ജോസ്റ്റിൻ പന്തലാട്ട്, ശ്യാം മുണ്ടാർ, ജിമ്മി തുണ്ടു പറമ്പിൽ സാജൻ മറവൻതുരുത്ത്, ജോമോൻ അമ്പലത്തിൽ, ജിമ്മി കളത്തറ തുടങ്ങിയവർ പ്രതിക്ഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.അതെ സമയം സംഭവത്തിൽ ക്രിസ്ത്യൻ സമൂഹം വലിയ ദുഖത്തിലാണെന്നും കന്യാസ്ത്രീമാരുടെ മോചനത്തിന് കേന്ദ്ര സർക്കാർ അതിവേഗ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജോസ് കെ മാണി എം.പി പ്രധാന മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

Follow us on :

More in Related News