Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയയില്‍ അന്താരാഷ്ട്ര മാതൃഭാഷാദിനാഘോഷം

20 Feb 2025 09:20 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ അന്താരാഷ്ട്ര മാതൃഭാഷാദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശ്‌സ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഐ .ക്യു എ.സി.യുടെയും മലയാളം, വെല്‍ഡ് (വെസ്‌റ്റേണ്‍ ഈസ്‌റ്റേണ്‍ ലാംഗ്വേജ്) വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ സര്‍വ്വ മംഗള അസോസിയേഷന്റെ സഹകരണത്തോടെ ഫെബ്രുവരി 19,20,21 ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. മാതൃഭാഷയും സാഹിത്യവും എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണത്തില്‍ മാതൃഭാഷ സംസ്‌കാരത്തിന്റെ പ്രതീകമാണ് എന്ന് അഭിപ്രായപ്പെട്ട ടി.ഡി. രാമകൃഷ്ണന്‍ സാങ്കേതികവികാസം ഭാഷാവളര്‍ച്ചയെ സഹായിക്കുന്നുവെന്ന് നിരീക്ഷിച്ചു. ലോകത്തെവിടെ ചെന്നാലും അഭിമാനത്തോടു കൂടി തലയുയര്‍ത്തി നിന്ന് മലയാളിയാണെന്ന് പറയാന്‍ നമുക്കു സാധിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ ഡോ. ജോയ് . കെ. എല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, ഡീന്‍ ഓഫ് ആര്‍ട്‌സ് പ്രൊഫ.ഡോ. സനില്‍ രാജ് , ജെ. , മലയാള വിഭാഗം അധ്യക്ഷ ഡോ. സ്വപ്ന. സി. കോമ്പാത്ത്, വെല്‍ഡ് വിഭാഗം അധ്യക്ഷ . ടി. വി. ആരാധിക,സര്‍വ്വ മംഗള അസോസിയേഷന്‍ പ്രതിനിധികളായ ശ്രീജ നടുവം, ആഷിഷ് പുറക്കാട്ട്, ജീനേഷ് ആര്‍ത്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Follow us on :

More in Related News