Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2026 11:23 IST
Share News :
വേൾഡ് മോണ്ടിസ്സോറി കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടറും വിദ്യാഭ്യാസ വിദഗ്ധയുമായ മോണ്ടിസ്സോറിയൻ ലിയോ അനു (സിംഗപ്പൂർ) ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന ഇന്ത്യൻ നോളജ് സിസ്റ്റത്തിനും ജപ്പാനിലെ നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസ രീതികൾക്കും നിരവധി സാമ്യങ്ങളുണ്ടെന്ന് അവർ പറഞ്ഞു.
കേരളത്തിൽ മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച വയോജന വകുപ്പും അനുബന്ധ നിയമങ്ങളും മാതൃകാപരമാണെന്നും ലിയോ അനു അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുപോലെ മുതിർന്ന പുരുഷന്മാർക്കും സൗജന്യ യാത്രയും കുട്ടികൾക്കായി പ്രത്യേക റിസർവേഷൻ സീറ്റുകളും അനുവദിക്കണമെന്ന് അവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ജപ്പാനിലെ അതിജീവന മാതൃകകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾക്കായി ജീവിതനൈപുണ്യങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഇതിനായി ജപ്പാൻ മാതൃകയിലുള്ള ടോമോ സ്കൂളുകൾ ആരംഭിക്കണമെന്നും ലിയോ അനു പറഞ്ഞു. സാഹിത്യ നഗരമായ കോഴിക്കോട് ഇൻഡോ-ജപ്പാൻ മാതൃകയിലുള്ള സ്കൂൾ ആരംഭിക്കുമെന്നും അവർ പ്ലീനറി സെഷനിൽ അറിയിച്ചു.
ചേംബർ ഓഫ് എജുക്കേഷൻ ഡയറക്ടർ ജനറൽ ഡോ. പി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ വിദഗ്ധർ, അധ്യാപകർ, അക്കാദമിക് നേതാക്കൾ, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പത്മശ്രീ അലി മണിക്ഫാൻ പ്ലീനറി സെഷൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എൻ.ഐ.ടി. കാമ്പസിന് സമീപം കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവള റോഡിൽ ഒന്നര ഏക്കർ സ്ഥലത്ത് ആരംഭിക്കാനിരിക്കുന്ന **ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേരന്റിങ് (ഐ.ഐ.പി.)**യുടെ കരട് രേഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ചേംബർ ഓഫ് എജുക്കേഷന്റെ കേരള ലീജിയൻ ചെയർമാനും ചീഫ് പേരന്റിങ് കോച്ചുമായ ഡോ. സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ അവതരിപ്പിച്ചു.
മോണ്ടിസ്സോറി വിദ്യാഭ്യാസത്തിന്റെ സർവകലാശാല എന്ന നിലയിൽ അറിയപ്പെടുന്ന Cultiversityയുടെ ചാൻസലറായ പത്മശ്രീ അലി മണിക്ഫാൻ ഐ.ഐ.പി.യുടെ ഉദ്ഘാടനം നിർവഹിച്ചു. സ്വന്തം മക്കളായ ആമിനയെയും മൈമൂനയെയും ഉൾപ്പെടുത്തി തൃശൂർ ജില്ലയിൽ ആരംഭിച്ച കേരളത്തിലെ ആദ്യകാല മോണ്ടിസ്സോറി വിദ്യാലയമായ ന്യാച്ചറൽ സ്കൂളിന്റെ അനുഭവങ്ങളും അദ്ദേഹം ഉച്ചകോടിയുടെ ഓപ്പൺ ഫോറത്തിൽ പങ്കുവച്ചു.
2026 ഒക്ടോബർ 5ന് കോഴിക്കോട് ഐ.ഐ.എമ്മിന് സമീപമുള്ള എസ്.എൻ.ഇ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിൽ ചേംബർ ഓഫ് എജുക്കേഷൻ സംഘടിപ്പിക്കുന്ന നാഷണൽ സെലിബ്രിറ്റി ടീച്ചർ കോൺഗ്രസിന്റെ ഭാഗമായി നാഷണൽ സെലിബ്രിറ്റി ടീച്ചർ ഗോൾഡൻ പെൻ ഫെല്ലോഷിപ്പ് കോൺവൊക്കേഷനും നടക്കും.
Follow us on :
Tags:
More in Related News
Please select your location.