Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2026 21:28 IST
Share News :
വൈക്കം: പൊതുസ്ഥലങ്ങളിലെ ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി വെള്ളൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥരാണ് പരസ്യ ബോർഡ് നശിപ്പിച്ച് റോഡരുകിൽ ഉപേക്ഷിച്ചത്. വെള്ളൂർ കവലയിൽ നിന്നും സ്കൂളിലേക്കുള്ള വഴിയരികിലെ ആർട്സ് സ്കൂളിൻ്റെ പരസ്യ ബോർഡാണ് കുത്തിക്കീറി പൊതു സ്ഥലത്തിട്ടത്. ടെലഫോൺ പോസ്റ്റിനോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ മതിലിലാണ് ബോർഡ് ചാരി വച്ചിരുന്നതെന്നും എടുത്തു മാറ്റണമെന്ന് അറിയിപ്പു നൽകുകയോ വിളിച്ചു പറയുകയോ ചെയ്തിരുന്നില്ലെന്നും സ്കൂൾ ഉടമ ബാബുരാജ് വട്ടക്കാട്ടിൽ പറയുന്നു. പൊതു സ്ഥലത്ത് ഉദ്യോഗസ്ഥർ തന്നെ മാലിന്യം നിക്ഷേപിച്ചതിൻ്റെ ഫോട്ടോയും വീഡിയോയും ഉൾപ്പടെ വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കും അയച്ചുകൊടുക്കുമെന്നും, ബന്ധപ്പെട്ട അധികൃതർക്ക് ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും സ്കൂൾ ഉടമ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.