Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2026 19:14 IST
Share News :
ചാവക്കാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ തട്ടിക്കൊണ്ടുപോയ 24 വയസ്സുകാരനെ 3 വർഷം കഠിന തടവിനും 50,000 രൂപ പിഴയും വിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ.സുരേഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.2021 ജൂൺ മാസത്തിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.കാസർഗോഡ് ജില്ല മടിക്കൈ വില്ലേജ്,ഓർച്ച ദേശത്ത് യൂപിസി വീട്ടിൽ അബ്ദുൾ ജബ്ബാർ മകൻ മുഹമ്മദ് സജീറി(24)നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 3 വർഷം കഠിന തടവിനും 50,000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 6 മാസം കൂടി അധിക തടവ് അനുഭവിക്കണം.പെൺകുട്ടിയെ കാണാതായ വിവരത്തിന് കുട്ടിയുടെ സഹോദരൻ വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഹാജരായി എസ് സിപിഒ രാജേഷിനോട് പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐ വിവേക് നാരായണൻ എഫ് ഐആർ രജിസ്റ്റർ ചെയ്ത് ആദ്യന്വേഷണം നടത്തിയ കേസിൽ കൊടുങ്ങല്ലൂർ ഡിവൈഎസ് പി എൻ.എസ്.സലീഷ് തുടരന്വേഷണം നടത്തി അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ
കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.എസ് സിപിഒ പി.ജി.ഗോപകുമാർ കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അസ്സിസ്റ്റ് ചെയ്തിട്ടുള്ളതാണ്.പ്രോസിക്യൂഷന് വേണ്ടി 20 സാക്ഷികളെ വിസ്തരിക്കുകയും 17രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ ജിഎഎസ്ഐ എം.ആർ.സിന്ധു കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.