Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാർക്കിൻസൺസ് രോഗികൾക്ക് പ്രതീക്ഷയായി അഡാപ്റ്റീവ് DBS കോഴിക്കോട് ആസ്റ്റർ മിംസിൽ

30 Jul 2026 17:16 IST

NewsDelivery

Share News :

കോഴിക്കോട്: പാർക്കിൻസൺസ് രോഗികൾക്കായി നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ അഡാപ്റ്റീവ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (Adaptive Deep Brain Stimulation - Adaptive DBS) ചികിത്സാരീതി കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. നാഡീരോഗങ്ങൾക്ക് സമഗ്രമായ പരിചരണം ഉറപ്പാക്കുന്നതിനൊപ്പം പാർക്കിൻസൺസ് ബാധിതർക്കായി അത്യാധുനിക ചികിത്സാ സംവിധാനമാണ് വിദഗ്ധ ന്യൂറോളജിസ്റ്റുകൾ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

തലച്ചോറിലെ നാഡീകോശങ്ങളെ ബാധിക്കുന്ന സങ്കീർണ്ണമായ രോഗാവസ്ഥയാണ് പാർക്കിൻസൺസ്. ശരീര വിറയൽ, പേശികളുടെ മുറുക്കം, ചലനശേഷി കുറയൽ, ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ രോഗിയുടെ ദൈനംദിന ജീവിതത്തെയും സ്വയംപര്യാപ്തതയെയും ഗുരുതരമായി ബാധിക്കുന്നു.

മരുന്നുകളിലൂടെ രോഗലക്ഷണങ്ങൾ പൂർണമായി നിയന്ത്രിക്കാൻ കഴിയാത്ത ഘട്ടങ്ങളിലാണ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS) ചികിത്സ കൂടുതൽ ഫലപ്രദമാകുന്നത്. പരമ്പരാഗത ഡി.ബി.എസ് ചികിത്സയിൽ നിന്ന് വ്യത്യസ്തമായി രോഗിയുടെ തലച്ചോറിലെ സിഗ്നലുകൾ തത്സമയം വിലയിരുത്തി ആവശ്യമായ അളവിൽ വൈദ്യുത ഉത്തേജനം നൽകാൻ അഡാപ്റ്റീവ് ഡി.ബി.എസ് സംവിധാനത്തിന് കഴിയും. തലച്ചോറിന്റെ പ്രവർത്തനത്തിനനുസരിച്ച് സ്വയം ക്രമീകരിക്കപ്പെടുന്ന ഈ സാങ്കേതികവിദ്യ രോഗലക്ഷണങ്ങളെ കൂടുതൽ കൃത്യതയോടെ നിയന്ത്രിക്കാനും രോഗികളുടെ ചലനശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

വിദഗ്ധ ന്യൂറോളജിസ്റ്റ് ഡോ. ആശ കിഷോർ, ന്യൂറോ സർജൻ ഡോ. ജിം മാത്യു എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ചികിത്സ ലഭ്യമാക്കുന്നത്.


കോഴിക്കോട് കമ്മത്ത് ലൈനിൽ വൻ സ്വർണ തട്ടിപ്പ്; 950 ഗ്രാം സ്വർണവുമായി ജീവനക്കാരൻ ഒളിവിൽ

ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾക്കനുസരിച്ച് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചികിത്സാ സംവിധാനം ആരംഭിച്ചതെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.

ആരോഗ്യ സേവന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് കൂടുതൽ സമഗ്രമായ ആധുനിക ചികിത്സാ സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. പാർക്കിൻസൺസ് രോഗികൾക്ക് മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ പുതിയ ചികിത്സ സഹായകരമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


What is Adaptive Deep Brain Stimulation (Adaptive DBS)?

Adaptive Deep Brain Stimulation (Adaptive DBS) is an advanced treatment for Parkinson's disease that continuously monitors brain signals and automatically adjusts electrical stimulation in real time. Compared to conventional DBS, it provides more personalized symptom control and can improve movement while reducing unnecessary stimulation.

Who can benefit from Adaptive DBS?

Adaptive DBS is mainly recommended for Parkinson's disease patients whose symptoms are no longer adequately controlled with medication. It may help reduce tremors, muscle stiffness, slowed movement, and balance problems.

Where is Adaptive DBS available in Kerala?

Adaptive Deep Brain Stimulation (Adaptive DBS) is now available at Aster MIMS, Kozhikode, under the supervision of an expert neurology and neurosurgery team.

Follow us on :

More in Related News