Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2026 23:04 IST
Share News :
തലയോലപ്പറമ്പ്: കുളിക്കാനിറങ്ങിയ അവസരത്തിൽ തനിക്ക് ലഭിച്ച ഒന്നര പവനോളം തൂക്കമുള്ള സ്വർണ്ണ ചെയിൻ ഉടമയെ കണ്ടെത്തി തിരികെ ഏല്പിച്ച് സത്യസന്ധത കാട്ടിയ വിദ്യാർഥിക്ക് അനുമോദനം. വടകര മട്ടവഴിയിൽ ബിനോയി, ദീപ ദമ്പതികളുടെ മകൻ അഭിഷേക് ബി നായർ എന്ന കൊച്ചു മിടുക്കനാണ് തനി തങ്കം. വടകര 1450-ാം നമ്പർ എൻ എസ് എസ് കരയോഗമാണ് ആദരവ് നൽകി അനുമോദിച്ചത്. കഴിഞ്ഞ 30 ന് അമ്മയോടെപ്പം മട്ടവഴി കടവിൽ കുളിക്കാൻ ഇറങ്ങിയ അഭിഷേകിന് ഒന്നര പവനോളം വരുന്ന കൈ ചെയിൻ കടവിൽ നിന്നും കിട്ടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് പ്രദേശവാസിയായ പ്ലമ്പത്ത് ഷാനിൻ്റെ മകൾ മുന്നയുടെ കൈയ്യിൽ കിടന്ന ചെയിൻ കടവിൽ കുളിക്കുന്നതിനിടെ നഷ്ടപ്പെട്ട സംഭവം മനസ്സിലാക്കുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല അടയാള സഹിതം നഷ്ടപ്പെട്ട ചെയിൻ്റെ കാര്യം പറഞ്ഞതോടെ ചെയിൻ ഇവരുടെതെന്ന് തിരിച്ചറിയുകയും കൈമാറുകയായിരുന്നു. രണ്ട് വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണ്ണ ചെയിൻ തിരികെ ലഭിക്കില്ലായെന്ന് കരുതിയിരുന്ന നാട്ടുകാരിക്ക് ഈ കൊച്ച് മിടുക്കൻ്റെ സത്യസന്ധത അനുഗ്രഹമായി മാറി. നാട്ടുകാരും സത്യസന്ധതയെ ഏറെ അനുമോദിച്ചു.കരയോഗം അംഗമായ അഭിഷേകിൻ്റെ സത്യസന്ധതയ്ക്ക് വടകര എൻ എസ് എസ് കരയോഗത്തിൽ നടന്ന ചടങ്ങിൽ വച്ച് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ഉപഹാരം നൽകി ആദരിച്ചു. കരയോഗം പ്രസിഡൻ്റ് ശശികുമാർ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എൻ. മധു, സുബി, സതീശൻ, വനിതാ സമാജം പ്രസിഡൻ്റ് ജയലക്ഷ്മി, സെക്രട്ടറി മീനകുമാരി, കരയോഗം അംഗങ്ങൾ ഉൾപ്പടെ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.