Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഗുരുവായൂർ യൂണിയൻ ഐക്യദാർഡ്യം പ്രഖ്യാപിച്ചു..

04 Jan 2026 19:13 IST

MUKUNDAN

Share News :

ഗുരുവായൂർ:എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ വർഗ്ഗീയവാദിയായി മുദ്രകുത്തുകയും,ഉളള് തുറന്ന് സത്യം വിളിച്ച് പറയുന്നവർക്കെതിരെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് സമ്മാന പെരുമഴയും പ്രഖ്യാപിച്ചവർക്കെതിരെ എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പ്രതിഷേധം പ്രകടിപ്പിച്ചു.അതപഥനത്തിന്റെ ആഴ്കടലിലേക്ക് ആഴ്ന്നിറങ്ങുകയാണെന്ന സത്യം ഇനിയെങ്കിലും ഓരോ ഹാരീസിനെ പോലെയുള്ള കോൺഗ്രസ്കാരനും ഓർത്തിരിക്കുന്നത് നല്ലതാണെന്നും ഗുരുവായൂർ യൂണിയൻ മുന്നറിയിപ്പു നൽകി.ഒരു രാഷ്ട്രീയ പാർട്ടികാർക്കും തന്റെ സമുദായത്തെ അടിയറ വെക്കാതെ സമൂഹത്തിന്റെ ഉന്നതിയ്ക്കായ് ആത്മാർത്ഥമായി പ്രവർത്തിക്കുകയും വരുംതലമുറക്ക് വേണ്ടി അവകാശ പോരാട്ടം നടത്തുന്നത് കണ്ട് വിറളി പിടിച്ച ഒരു കൂട്ടർ കാണിക്കുന്ന അതിരുകടന്ന കാടത്തത്തെ അതേ നാണയത്തിൽ തിരിച്ചടിക്കുവാൻ ചേകവപ്പട തയ്യാറാണെന്നും,ഭൂരിപക്ഷ സുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സമര പോരാട്ടങ്ങളിൽ തളരാതെ എന്നും ശ്രീനാരായണ കുടുംബങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന യോഗo ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർണ്ണപിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും യൂണിയൻ ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു.ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവന്റെ അദ്ധ്യക്ഷതയിൽ കൂടിയ കിഴക്കൻ മേഖല നേതൃത്വ യോഗം യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.വനിതാസംഘം കേന്ദ്ര സമിതി അംഗം ഷൈലജ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.എസ്.വിമലാനന്ദൻ മാസ്റ്റർ,പി.പി.സുനിൽകുമാർ(മണപ്പുറം),യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷൺമുഖൻ,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ,സെക്രട്ടറി ശൈലജ കേശവൻ,കൗൺസിലർമാരായ രാമചന്ദ്രൻ,കെ.കെ.രാജൻ,പി.കെ.മനോഹരൻ,കെ.ജി.ശരവണൻ,യൂത്ത് മൂവ് മെന്റ് ഭാരവാഹികളായ കെ.ആർ.ഉണ്ണികൃഷണൻ,പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.






Follow us on :

More in Related News