Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗവഃ പോളിടെക്നിക് കോളേജ് കടുത്തുരുത്തി സിൽവർ ജൂബിലി ആഘോഷം - സ്വാഗതസംഘം ചേർന്നു

28 Feb 2025 23:37 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ഗവഃ പോളിടെക്നിക് കോളേജ് കടുത്തുരുത്തിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള സംഘാടകസമിതി യോഗം PTA യുടെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 28, ഉച്ചകഴിഞ്ഞു 2 മണിക്ക് കോളേജിൽ വെച്ചുനടന്നു. 2025 മാർച്ച് 15 ശനിയാഴ്ച  2 മണിക്ക് സഹകരണ രജിസ്ട്രേഷൻ തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി. ആർ ബിന്ദു ഓൺലൈനായി സന്ദേശം നൽകും. എംപിമാർ, MLA, ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ, സാംസ്കാരിക കലാ രംഗത്തുള്ള നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുക്കും. 

കടുത്തുരുത്തി MLA ശ്രീ മോൻസ് ജോസഫ്, സ്വാഗതസംഘം ചെയർമാൻ ശ്രീ പി വി സുനിൽ, ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി സ്മിത എൻ പി, വാർഡ് മെമ്പർ ശ്രീ. നോബി മുണ്ടക്കൽ, വിവിധ കക്ഷി നേതാക്കൾ, കോളേജ് പ്രിൻസിപ്പാൾ ശ്രീമതി. ഗീത സി എം,PTA അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർഥികൾ,പൂർവ്വവിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.




Follow us on :

More in Related News