Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സങ്കടത്തിന് ഗുഡ് ബൈ ; പുനർനിർണയനത്തിൽ അഹ്സനയ്ക്ക് ഫുൾ എപ്ലസ് .

03 Jun 2025 07:22 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

പാറത്തോട് : സങ്കടത്തിന് ഗുഡ് ബൈ ; പുനർനിർണയനത്തിൽ അഹ്സനയ്ക്ക്

ഫുൾ എപ്ലസ് .


നൗഷാദ് വെംബ്ലി


പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ അധ്യാപകരും കൂട്ടുകാരും വീട്ടുകാരും അഹ്‌സനയിൽ ഫുൾ എപ്ലസ് ഉറപ്പിച്ചിരുന്നു. എന്നാൽ ഫലം വന്നപ്പോൾ രണ്ടു വിഷയത്തിൽ അത് നഷ്ടമായതിലെ സങ്കട കടലിലായിരുന്നു കുടുംബം. 

തിടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ 'ഇടക്കുന്നം പുത്തൻപുരയ്ക്കൽ പി.എം. ഷബീക്കിൻ്റേയും ഇടക്കുന്നം ഗവ . ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ടി.പി. ഷീബയുടെയും 

  മകൾ ഇടക്കുന്നം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി

അഹ്സന ഷബീക്കിനാണ് നഷ്ടമായ സന്തോഷം പതിൻ മടങ്ങോടെ തിരികെ കിട്ടിയത്.

എസ്. എസ്.എൽ. സി പരീക്ഷ ഫലം ഫുൾ എ പ്ലസിലായിരുന്നു പ്രതീക്ഷ. എന്നാൽ ഇംഗ്ലീഷ് , സോഷ്യൽ സയൻസ് വിഷയങ്ങളിൽ എ ആയി കുറഞ്ഞു. ഇത് അഹ്സനയെ ഏറെ സങ്കടത്തിലാക്കി. അവളുടെ സങ്കടം വീട്ടുകാരെയും അധ്യാപകരേയും അതിലേറെ വിഷമത്തിലാക്കിയിരുന്നു. ഒരു കാരണവശാലും ഫുൾ എപ്ലസ് നഷ്ടപ്പെടില്ലന്ന് അഹ്സന ഉറപ്പിച്ചു പറയുകയായിരുന്നു. അഹസനയ്ക്കു ആശ്വാസ വാക്കുകളുമായി കുടുംബക്കാരും കൂട്ടുകാരും അധ്യാപകരു മെത്തിയെങ്കിലും അഹ്സനയുടെ സങ്കടത്തിനു കുറവുണ്ടായില്ല. ഇതോടെ മൂല്യ നിർണയനത്തിനു നൽകാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച പുനർ നിർണയന ഫലം എത്തിയപ്പോൾ ഫുൾ എ പ്ലസ് നേടി. ഇടക്കുന്നം ഗ്രാമത്തിൻ്റെ 

സങ്കടത്തിൽ നിന്നും വിജയ പടവുകൾ കയറിയ അഹ്‌സനമോൾക്ക് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. .



Follow us on :

More in Related News