Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോവിന്ദവിലാസ് എ.എൽ.പി. സ്കൂളിൽ ‘ഫ്ലുവൻസിയ ഫോർ ഇംഗ്ലീഷ്’ ക്ലബ്ബിന് തുടക്കം

24 Aug 2026 22:57 IST

NewsDelivery

Share News :

ബേപ്പൂർ: അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി. സ്കൂളിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാപഠനം കൂടുതൽ ലളിതവും സർഗാത്മകവുമാക്കുന്നതിനായി ‘ഫ്ലുവൻസിയ ഫോർ ഇംഗ്ലീഷ്’ ക്ലബ്ബിന് തുടക്കമായി. ക്ലബ്ബിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കൊല്ലരത്ത് സുരേശൻ നിർവഹിച്ചു. ക്ലബ് ലീഡർ പി. നിവിൻ അധ്യക്ഷനായി. ഇംഗ്ലീഷ് ഭാഷയുടെ വിവിധ വ്യവഹാര രൂപങ്ങൾ അനായാസം വിദ്യാർത്ഥികളിലെത്തിക്കുകയും ഭാഷാപഠനത്തിൽ താൽപര്യവും ആത്മവിശ്വാസവും വളർത്തുകയുമാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.

ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി; അന്വേഷണം ഊർജിതം

പാഠപുസ്തക പഠനത്തിനപ്പുറം വിദ്യാർത്ഥികളുടെ ആശയവിനിമയശേഷിയും സർഗാത്മക കഴിവുകളും അക്കാദമിക മികവും വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ക്ലബ്ബിലൂടെ നടപ്പാക്കും. സംസാരം, കേൾവി, വായന, എഴുത്ത് എന്നീ അടിസ്ഥാന ഭാഷാശേഷികൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സംഭാഷണം, കഥപറച്ചിൽ, പ്രസംഗം, റോൾപ്ലേ, ക്വിസ്, ഇംഗ്ലീഷ് ഗെയിമുകൾ, പദസമ്പത്ത് വികസനം, വായന, സർഗാത്മക എഴുത്ത്, അവതരണം തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.

ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനുള്ള ഭയം മാറ്റി ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താനും പഠനത്തിലും ദൈനംദിന ജീവിതത്തിലും ഭാഷ ഫലപ്രദമായി ഉപയോഗിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. പ്രധാനാധ്യാപകൻ എം. ആർ. പ്രശാന്ത്, ഇംഗ്ലീഷ് ക്ലബ് കോഡിനേറ്റർ കെ. സി. അനൂപ്, സ്റ്റാഫ് സെക്രട്ടറി പി. എം. അൻവർ സമീൽ, സ്കൂൾ ലീഡർ സിനാൻ അഹ്സം, പി. ടി. മുഹമ്മദ് അഫ്താബ്, കെ. പി. മുഹമ്മദ് നഷ്‌വാൻ എന്നിവർ സംസാരിച്ചു. ഫാത്തിമ ഫൈഹ സ്വാഗതവും യു. ആയിഷ അൻഹ നന്ദിയും പറഞ്ഞു.

ZODIYAയുടെ അഞ്ച് ഷോറൂമുകൾക്ക് തുടക്കം

Follow us on :

More in Related News