Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2025 14:53 IST
Share News :
വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡ് 20 ന് പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ മുന്നോടിയായി വൈക്കം ഗ്രൂപ്പിലെ ജീവനക്കാരുടെയും ക്ഷേത്ര കലാപീഠത്തിന്റെയും നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടത്തി. ഘോഷയാത്രയുടെ ഉദ്ഘാടനം മുൻ ശബരിമല മേൽശാന്തി ഇണ്ടംതുരുത്തി മന മുരളിധരൻ നമ്പൂതിരി നിർവഹിച്ചു. വടക്കെ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഡപ്യൂട്ടി കമ്മീഷണർ എൻ. ശ്രീധര ശർമ, അസിസ്റ്റൻ്റ് കമ്മീഷണർ സി.എസ്.പ്രവീൺ കുമാർ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ്. വിഷ്ണു, ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി, തിരുവിതാംകൂർ എംപ്ലോയ്സ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.സി.കൃഷ്ണകുമാർ , തുടങ്ങിയവർ പങ്കെടുത്തു. കൊട്ടാരത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ബോട്ടുജട്ടിയിൽ സമാപിച്ചു. സമാപന യോഗത്തിൽ അസിസ്റ്റൻ്റ് കമ്മീഷണർ സി. എസ്. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമ്മീഷണർ എൻ.ശ്രീധര ശർമ്മ ഉദ്ഘാടനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.