Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 18:38 IST
Share News :
വൈക്കം: ബ്ലോക്ക് കോൺഗ്രസ്സിൻ്റെയും വിവിധ മണ്ഡലം, വാർഡ് കോൺഗ്രസ് കമ്മറ്റികളുടെയും നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. പുഷ്പാർച്ചന, അനുസ്മരണസമ്മേളനം, ശുചീകരണ പ്രവർത്തനം തുടങ്ങിയ പരിപാടികളോടെ സാമൂചിതമായി ആഘോഷിച്ചു.
തലയോലപ്പറമ്പ് കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഡി. സി. സി. ജനറൽ സെക്രട്ടറി പി. വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു.
വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ ജംഗ്ഷനിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് വി.സി . ജോഷി അധ്യക്ഷത വഹിച്ചു.
മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. പി. പി . സിബിച്ചൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കുലശേഖരമംഗലം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണത്തിൽ കെ. ബാബു ധന്യ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് പാർലമെന്ററി പാർട്ടി നേതാവ് പോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് പ്രസിഡന്റ് ജൈനേന്ദ്രൻ കളത്തിപ്പറമ്പിൽ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ സുഭഗൻ കൊട്ടൂരത്തിൽ, ധന്യ സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തി. മണ്ഡലം പ്രസിഡൻ്റ് കെ. ഡി ദേവരാജൻ അധ്യക്ഷത വഹിച്ചു. വി.ടി ജയിംസ്, എം.ജെ ജോർജ്ജ്, പി.വി സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലത്ത് നടന്ന അനുസ്മരണം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എസ്.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ജെ സണ്ണി അധ്യക്ഷത വഹിച്ചു. അഡ്വ.പി.വി സുരേന്ദ്രൻ, എസ്.ശ്യാംകുമാർ, റെജി മേച്ചേരിൽ, ടി. പി അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
ടി.വി പുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.എസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സ്ക്കറിയ ആൻ്റണി, വർഗ്ഗീസ് പുത്തൻചിറ, ടി.അനിൽകുമാർ, സത്യജിത്ത്, ബിജു കൂട്ടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി ഉണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു. ജയ് ജോൺ പേരയിൽ, അബ്ദുൾ സലാം റാവുത്തർ, ഇടവട്ടം ജയകുമാർ, പ്രീതാ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.