Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 20:13 IST
Share News :
ചാവക്കാട്:മണത്തല സ്കൂളിലെ 90-91 ബാച്ചിലെ ഫ്രീഡം ഫ്രണ്ട്ഷിപ്പ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പത്തൊരുമ ഫ്രീഡം സ്നേഹസംഗമം എന്ന പേരിൽ ഗുരുവായൂർ ഫ്രീഡം ഹാളിൽ സംഘടിപ്പിച്ചു.ക്വിസ്നൈറ്റ് 2024 എന്ന പേരിൽ കഴിഞ്ഞ ഒരു വർഷമായി ഗ്രൂപ്പിൽ നടത്തിവരുന്ന ഫാമിലി കോമ്പറ്റീഷൻ മത്സര വിജയികൾക്ക് പുരസ്കാരവും,ക്യാഷ് പ്രൈസും നൽകി ആദരിച്ചു.അധ്യാപകരും സഹപാഠികളും അവരുടെ കുടുംബാംഗങ്ങളുമായി നൂറിലേറെ പങ്കെടുത്ത ചടങ്ങിൽ കവിയത്രി ഷൈനി ചാവക്കാട് ഉദ്ഘാടനം നിർവഹിച്ചു.ഫൈസൽ ബേകിംങ്ങ് എടക്കഴിയൂർ അധ്യക്ഷത വഹിച്ചു.സഹപാഠികളായ വി.ബി.റസാക്ക് ബാംഗ്ലൂർ സ്വാഗതം പറഞ്ഞു.എം.എ.നന്ദനൻ പ്രവർത്തന റിപ്പോര്ട്ട് അവതരിപ്പിച്ചു.തുടർന്ന് അധ്യാപകരായ സതീദേവി ടീച്ചർ,മേരിക്കുട്ടി ടീച്ചർ,കാർത്ത്യായനി ടീച്ചർ,മേരി ടീച്ചർ,ഭവാനി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു.പി.എം.ഫിറോസ്,കെ.വി.ഹരി,കെ.എസ്.ഷൈജു,റഷീദ്,കെ.കെ.റിയാസ്,മണികണ്ഠൻ ഇരട്ടപ്പുഴ,മുഹ്സിൻ റാസൽഖൈമ,കെ.എം.ശിഹാബ്,ഷീജ ഭാസി,രജിത,ബിന്ദു അരീക്കര,സജിനി,റസീന,സാധിക,പ്രവാസി കമ്മിറ്റിക്ക് വേണ്ടി ഉണ്ണി കരുമത്തിൽ,എ.എസ്.ശശി,ഹനീഫ,സുധി ചക്കര,വിവേകാനന്ദൻ,അലി,സലീം എന്നിവർ സംസാരിച്ചു.സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് കൂടുതൽ വർണ്ണാഭമാക്കി.രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിപാടി വൈകിട്ട് 5 മണിക്ക് സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.