Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2025 18:43 IST
Share News :
കോഴിക്കോട്: ഇന്ത്യയും അമേരിക്കയുമായി ഉണ്ടാക്കാന്‍ പോകുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ക്ഷീര മേഖലയെ ഏറെ ദോഷകരമായി ബാധിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി. കാര്‍ഷികോത്പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിനായി ലോകത്ത് ഏറ്റവും ഉയര്‍ന്ന തോതില്‍ സബ്‌സിഡികള്‍ നല്‍കുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോത്പ്പന്നങ്ങള്‍ യാതൊരു തീരുവയും ചുമത്താതെ സ്വതന്ത്രമായി നമ്മുടെ വിപണിയില്‍ വിറ്റഴിക്കാന്‍ പുറ്റുന്ന അവസ്ഥ കരാര്‍ വഴി സൃഷ്ടിക്കപ്പെടരുത്. അങ്ങിനെ വന്നാല്‍ അത് നമ്മുടെ രാജ്യത്തെ കാര്‍ഷിക മേഖലയെ തളര്‍ത്തും. വില കുറഞ്ഞ അമേരിക്കന്‍ ഉത്പ്പങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ അസംഘടിത കര്‍ഷകര്‍ ഉത്പ്പാദിപ്പക്കുന്ന ഉല്‍പ്പങ്ങള്‍ക്ക് മത്സരിച്ച് പിടിച്ചു നില്‍ക്കാനാവില്ല. തദ്ദേശീയരായ കര്‍ഷകര്‍ ഭീമമായ നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തുകയാവും ഫലം.
നമ്മുടെ രാജ്യത്തെ ഗ്രാമീണ മേഖലയുടെ പ്രധാന വരുമാന സ്രോതസ്സാണ് കാര്‍ഷിക - ക്ഷീര മേഖല. ഈ മേഖലകളില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ പോകുന്ന ക്ഷതം വളരെ വലുതായിരിക്കും. ലോകത്ത് ക്ഷീരോല്‍പ്പാദനത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന നമ്മുടെ രാജ്യത്ത് പാലുത്പ്പാദനം നടത്തുന്നത് ചെറുകിട നാമമാത്ര കര്‍ഷകരും സഹകരണ മേഖലയിലെ ത്രിതല സംവിധാനവുമാണ്. കുറഞ്ഞ വിലയ്ക്കുള്ള പാലും പാലുല്‍പ്പന്നങ്ങളും ഈ വ്യാപാരക്കരാറിന്റെ ഭാഗമായി നമ്മുടെ രാജ്യത്തേക്ക് എത്തിച്ചേരുമ്പോള്‍ നിലവില്‍ നമ്മുടെ രാജ്യത്ത് ഉത്പ്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന സമാന ഉത്പ്പങ്ങള്‍ക്ക് വിപണിയില്‍ കടുത്തതും അനാരോഗ്യകരവുമായ മത്സരം അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യും. ഇത് നമ്മുടെ നാട്ടിലെ സാധാരണക്കാരായ ക്ഷീര കര്‍ഷകരെ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിവിടും. പതിറ്റാണ്ടുകള്‍ കൊണ്ട് നമ്മള്‍ നേടിയെടുത്ത പല നേട്ടങ്ങളും ഇത് മൂലം കൈമോശം വരികയും രാജ്യത്തെ ക്ഷീര മേഖലയുടേയും കാര്‍ഷിക മേഖലയുടേയും ഭാവി അവതാളത്തിലാകുകയും ചെയ്യും. നാളിതുവരെ ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറിലൊന്നും പാലും പാലുത്പ്പന്നങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല. ആയതിനാല്‍ ഈ കരാറിലും അത് പാലക്കപ്പെടണമെന്ന് കെ.എസ്. മണി പറഞ്ഞു.
സ്വതന്ത്ര വ്യാപാരക്കരാറിന്റെ മറവില്‍ അമേരിക്കയില്‍ കെട്ടിക്കിടക്കുന്ന പാലും പാലുല്‍പ്പങ്ങളും വിറ്റഴിക്കുന്നതിന് നമ്മുടെ രാജ്യത്തിന്റെ വിപണി നിരുപാധികം തുറന്നുകൊടുക്കരുതെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. നമ്മുടെ കര്‍ഷകരുടെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുന്ന ഇത്തരം കരാറുകളില്‍ നിന്നും പിന്‍മാറണമെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.