Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2025 18:53 IST
Share News :
തലയോലപ്പറമ്പ്: സിപിഎമ്മിന്റെ വൈക്കത്തെ ആദ്യകാല സംഘാടകരിൽ പ്രമുഖനായിരുന്ന വി. കെ ഗോപിനാഥൻ അനുസ്മരണം നടത്തി. സിപി എം വൈക്കം താലൂക്ക് കമ്മിറ്റി സെക്രട്ടറി, ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, വൈക്കം, കടുത്തുരുത്തി റേഞ്ച് ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം, മികച്ച സഹകാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന വി. കെ ഗോപിനാഥന്റെ പതിനൊന്നാം ചരമവാർഷിക ദിനത്തിൽ ബ്രാഞ്ച്, ലോക്കൽ,ഏരിയ കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. വടയാറിലെ വി. കെ ഗോപിനാഥന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സിപിഎം ഏരിയ സെക്രട്ടറി ഡോ.സി എം കുസുമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഏരിയാ കമ്മിറ്റി അംഗം വി. കെ രവി അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് എം. പി ജയപ്രകാശ്, ലോക്കൽ സെക്രട്ടറി ടി. വി ബിജു, കെ. ബി സുരേന്ദ്രൻ, എം. ബി തിലകൻ, അനൂപ് ബി നായർ തുടങ്ങിയവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് കെ. ആർ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 50 ആണ്ട് എന്ന വിഷയത്തിൽ നടന്ന സെമിനാറും ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി. കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഡോ. സി. എം കുസുമൻ, പി. വി ഹരിക്കുട്ടൻ,കെ. കെ രമേശൻ, ടി. എൻ സിബി, കെ. എസ് വേണുഗോപാൽ, കെ. ബി രമ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.