Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആന പല്ലും തോക്കുകളും വനപാലകര്‍ പിടികൂടി

23 Nov 2024 19:32 IST

ജേർണലിസ്റ്റ്

Share News :



മൂലമറ്റം: അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആന പല്ലും തോക്കുകളും വനപാലകര്‍ പിടികൂടി. അറക്കുളം ആലാനിക്കല്‍ ഭാഗം മണിമലയില്‍ ഈപ്പച്ചന്റെ വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്. ഈപ്പച്ചനേയും കസ്റ്റഡിയില്‍ എടുത്തു. വനംവകുപ്പിന്റെ വിജിലന്‍സിന് കിട്ടിയ പരാതി പ്രകാരമാണ് തൊടുപുഴ ഫ്‌ളയിംങ്ങ് സ്‌ക്വാഡ് റെയ്ഞ്ച്

 ഓഫീസര്‍ മനു കെ. നായര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.എന്‍, സുരേഷ് കുമാര്‍, അനില്‍ വി.ആര്‍, ജോസഫ് വര്‍ഗീസ്, സജാദ് പി.ഐ., മീര ജോസഫ്, ഷാജി പി എസ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. പ്രതിയേയും തൊണ്ടി സാധനങ്ങളും മൂലമറ്റം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. ആന പല്ല്, സിസ്റ്റള്‍, എയര്‍ഗണ്‍ എന്നിവ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്

Follow us on :

More in Related News