Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയിഞ്ചില്‍ വനമഹോത്സവം സംഘടിപ്പിച്ചു

11 Jul 2025 15:51 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


വെള്ളികുളങ്ങര: ഫോറസ്റ്റ് റേഞ്ചിന്റെ ആഭിമുഖ്യത്തില്‍ വനമഹോത്സവത്തിന്റെ ഭാഗമായി  വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.  വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനും വനവും വന്യജീവികളും പരിസ്ഥിതിയും സംരക്ഷിക്കപ്പെടേണ്ടതാണെന്നുള്ള അറിവ് വളര്‍ത്തിയെടുക്കുന്നതിനുമായി വെള്ളി്കുളങ്ങര ജിയുപി സ്‌കൂള്‍, കൊടകര ഗവ.സ്‌കൂള്‍ എന്നിവിടങ്ങളില്‍പരിസ്ഥിതി വിഷയമാക്കി ചിത്രരചന മത്സരം , മേച്ചിറ മാപ്പ്‌സ് സ്‌കൂള്‍ ,കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂള്‍, മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പരിസ്ഥിതി ക്വിസ് മല്‍സരം, വൃക്ഷതൈ നടീല്‍, ബോധവല്‍കരണ ക്ലാസുകള്‍ , കവല, ആനപ്പാന്തം, കനകമല വനസംരക്ഷണസമിതികളുടെ നേതൃത്വത്തില്‍ ആദിവാസി ഉന്നതികളിലും കനകമലയിലും പ്ലാസ്റ്റിക് നിര്‍മാര്‍ജന കാമ്പയിന്‍ എന്നി എന്നിവ സംഘടിപ്പിച്ചു. വെള്ളിക്കുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.എസ്.ഷിനോജിന്‍രെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. പി. സന്തോഷ്, രാജേഷ് ജോര്‍ജ്, അനൂപ്, ലിനേഷ്, ജോബി, ബൈജു, ബി.എഫ്.ഒ മാരായ ഐശ്വര്യ, വിത, ജിന്‍ഷ, സനു , വന സംരക്ഷണ സമിതി സെക്രട്ടറിമാരായ വിനോദ്, പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Follow us on :

More in Related News