Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2025 13:06 IST
Share News :
ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ഖത്തർ (ഫോക്ക്) കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത വിവിധ സംഘടനാ നേതാക്കളുടെ യോഗത്തിൽ ലഹരി വിരുദ്ധ കാമ്പയിന് തുടക്കം കുറിച്ചു. മെയ് പത്തിന് ഐ സി സി അശോക ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ കേരളത്തിലെ പ്രശസ്തനായ ലഹരി വിരുദ്ധ പ്രവർത്തകൻ ഫിലിപ്പ് മമ്പാട് പങ്കെടുത്ത് സംസാരിക്കും. അത് വരെ കാമ്പയിൻ്റെ ഭാഗമായി പൊതു സമൂഹങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കും. ഇതേ കാലയളവിൽ തന്നെ നാട്ടിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി സാധ്യമാകുന്ന രീതിയിൽ സഹകരിക്കാനും തീരുമാനിച്ചു.
പ്രസ്തുത യോഗത്തിൽ വെച്ച് ദോഹയിലെ അപെക്സ് ബോഡി നേതാക്കളായ എ.പി.മണികണ്ഠൻ, ഷാനവാസ് ബാവ ,ഇ ടി. അബ്ദുറഹിമാൻ, താഹ മുഹമ്മദ് എന്നിവരെ ഫരീദ് തിക്കോടി, എം.വി.മുസ്തഫ,ഷക്കീർ ഹല, ശരത് സി. നായർ എന്നിവർ പൊന്നാടയണിയിച്ചു ആദരിച്ചു. ജനറൽ സെക്രട്ടറി രൺജിത് ചാലിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് കെ.കെ.ഉസ്മാൻ അദ്ധ്യക്ഷം വഹിച്ചു.രശ്മി ശരത് നന്ദി പ്രകാശിപ്പിച്ചു,
ഐസിസി പ്രസിഡൻ്റ് എ.പി. മണികണ്ഠൻ, ഐസിബി എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഐഎസ്സ് സി പ്രസിഡൻറ് ഇ.പി അബ്ദുറഹിമാൻ, ഐബിപിസി പ്രസിഡൻറ് മുഹമ്മദ് താഹാ, ഐസിസി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, ഐസിസി സെക്രട്ടറി നന്ദിനി, ഐ എസ്സ് സി സെക്രട്ടറി ബഷീർ തുവാരിക്കൽ ,ഐസിസി അഡ്വൈസറി ബോർഡ് മെമ്പർ അഷ്റഫ് ചിറക്കൽ, കെ.എം.സി.സി പ്രസിഡൻ്റ ഡോക്ടർ സമദ് ,ഇൻകാസ് ഖത്തർ പ്രസിഡൻറ് ഹൈദർ ചുങ്കത്തറ, പ്രവാസി വെൽഫേർ നേതാവ് സാദിഖ് ചെന്നാടൻ, എഫ് എം 98.6 ൻറെ സീനിയർ ഓഫീഷ്യൽസായ അൻവർ സാഹിബ്, നൗഫൽ, സീനിയർ കമ്മ്യൂണിറ്റി നേതാക്കളായ ജോപ്പച്ചൻ തെക്കേക്കുറ്റ് ,ബോബൻ വർക്കി, താജു നാട്ടിക, ചന്ദ്രമോഹൻ, ഷുക്കൂർ കിനാലൂർ , അൻവർ സാദത്ത്, വിപിൻ മേപ്പയ്യൂർ, മുഹമ്മദ് ഷാനവാസ്, സുരേഷ് കരിയാട് തുടങ്ങിയവർ പങ്കെടുത്തു. മെയ് പത്തിന് നടത്താൻ ഉദ്ദേശിക്കുന്ന പരിപാടിയിൽ ദോഹയിലെ മുഖ്യധാരാ സംഘടന നേതാക്കളും സാംസ്കാരിക സാമൂഹ്യ പ്രവർത്തകരും പെങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാമ്പയിനോടനുബന്ധിച്ച് വിഷ്വൽ ട്രീറ്റ് മൽസരം സംഘടിപ്പിക്കാനും തീരുമാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.