Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2025 19:35 IST
Share News :
വൈക്കം: ബ്ലോക്ക് പഞ്ചായത്ത് കുലശേഖരമംഗലം ഡിവിഷനിൽ
സഹോദരങ്ങൾ തമ്മിൽ പോരാട്ടം.
യുഡിഎഫ് മുന്നണിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി ജേഷ്ട്ടൻ ടി. വി ഉദയഭാനുവും എൻ ഡി എ മുന്നണിയിൽ നിന്നും ബി ജെ പി സ്ഥാനാർഥിയായി അനുജൻ ടി.വി മിത്രലാലുമാണ് ഇവിടെ മത്സര രംഗത്തുള്ളത്. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയായ ഉദയഭാനു രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന സംസ്ഥാന ഭാരവാഹി , കില എക്സ്റ്റൻഷൻ ഫാക്കൽറ്റി, ജനശ്രീ മിഷൻ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മിത്ര ലാൽ നിലവിൽ ബി.ജെ.പി ജില്ലാ കമ്മറ്റി അംഗമാണ്. ബി.ജെ.പി മുൻ മണ്ഡലം പ്രസിഡൻ്റ്, ഒബിസി മോർച്ച ജില്ലാ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവും മുൻ മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ. എ വാസുവിൻ്റെ മക്കളാണ് ഇവർ ഇരുവരും. എൽ ഡി എഫ് മുന്നണിയിലെ പി.എസ് നൗഫലാണ് ഇവിടെ സി പി എം സ്ഥാനാർഥി. സി.പി.എം കുലശേഖര മംഗലം ലോക്കൽ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹി തുടങ്ങിയ നിലകളിൽ നൗഫൽ പ്രവർത്തിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന സി പി എമ്മിലെ പി.ആർ സലിലയാണ് കഴിഞ്ഞ തവണ ഈ ഡിവിഷനിൽ നിന്നും വിജയിച്ചത്.
Follow us on :
Tags:
More in Related News
Please select your location.