Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ; പണം തട്ടാനുള്ള കെട്ടുകഥയെന്ന് പൊലീസ്

11 May 2026 12:07 IST

Enlight News Desk

Share News :

News Desk

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാനുള്ള കെട്ടുകഥയെന്ന് പൊലീസ് സ്ഥിരീകരണം. പ്രചരിപ്പിച്ചത് സാദിഖലി തങ്ങളുടെ വ്യാജചിത്രമെന്ന് പൊലീസ് കണ്ടെത്തി. 

17 കാരിയുടെ പരാതിയുണ്ടെന്ന മുഹമ്മദ് റോഷൻ്റെ വാദം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിപുലമായ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ആസൂത്രിത കെട്ടുകഥ തയ്യാറാക്കിയതിൽ കാപ്പ ചുമത്തിയ മുഹമ്മദ് റോഷനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ഷാൻ ഷാനു എന്ന വ്യാജ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു സാദിഖലി തങ്ങൾക്കെതിരായ പ്രചാരണം. ജനുവരി 31ന് മുഹമ്മദ് റോഷൻ, മോയീൻ അലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചു വരുത്തി അവ്യക്തമായ ദൃശ്യങ്ങൾ വീഡിയോയും കാണിച്ചു പണം ആവശ്യപ്പെട്ടതായി ആണ് പരാതി. ദൃശ്യങ്ങൾ പുറത്ത് വിടാതിരിക്കാൻ 15 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം. 

പണം നൽകാൻ തയ്യാറാവാതിരുന്നതോടെ മാർച്ച് 21ന് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടെന്നും പരാതിയുണ്ട്. കലാപശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ മുസ്ലീം ലീഗിൻ്റെ പരാതിയിൽ മലപ്പുറം സൈബർ പോലീസും അന്വേഷണം ആരംഭിച്ചു. സംഭവം വിവാദമായതോടെ ഷാൻ ഷാനു എന്ന ഫേസ്ബുക്ക് ഉടമ അപ്രതീക്ഷ്യമായിരുന്നു.

Follow us on :

More in Related News