Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2026 18:47 IST
Share News :
കടുത്തുരുത്തി: കുമരകത്തെ നെൽകൃഷി മേഖല നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രതീക്ഷ ഏറ്റുമാനൂർ ഫാർമർ പ്രൊഡ്യൂസർ കമ്പനി (എഫ് പി സി) സംഘടിപ്പിച്ച കർഷക സംഗമവും ചർച്ചാ സദസ്സും ശ്രദ്ധേയമായി. കുമരകം മരിയ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇന്നലെ നടന്ന യോഗത്തിൽ മേഖലയിലെ നിരവധി കർഷകർ പങ്കെടുത്തു. നെല്ല് സംഭരണ സമയത്ത് കർഷകർ നേരിടുന്ന അമിതമായ 'കിഴിവ്' ആണ് തങ്ങളെ ഏറ്റവും കൂടുതൽ വലയ്ക്കുന്നതെന്ന് കർഷകർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി, ഗുണമേന്മയുള്ള നെല്ല് കൃത്യമായ മാനദണ്ഡങ്ങളോടെ കിഴിവ് കൂടാതെ സംഭരിക്കാനുള്ള സാഹചര്യം ഘട്ടം ഘട്ടമായി കമ്പനി ഒരുക്കുമെന്ന് ചർച്ചക്ക് നേതൃത്വം നൽകിയ കമ്പനി ചെയർമാൻ സഖറിയാസ് ജെ ഷാൻ അറിയിച്ചു.*വീട്ടുപടിക്കൽ സേവനം* എന്ന പദ്ധതിയുടെ ഭാഗമായി നെൽകൃഷി ലാഭകരമാക്കുന്നതിന് ആവശ്യമായ ഇൻപുട്ടുകളും ആധുനിക സാങ്കേതിക സൗകര്യങ്ങളും കർഷകർക്ക് ലഭ്യമാക്കാൻ കമ്പനി തയ്യാറാണെന്ന് യോഗം അറിയിച്ചു. പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയകാല സാങ്കേതികവിദ്യകൾ കൃഷിയിടത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് കർഷകർക്ക് വിശദീകരിച്ചു നൽകി.
കർഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി 2% പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ ലഭ്യമാകുന്ന കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. സർക്കാർ ആനുകൂല്യങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്താൻ കർഷകരെ പ്രാപ്തരാക്കുക എന്നതും സംഗമത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു.
പ്രതീക്ഷ ഏറ്റുമാനൂർ എഫ്.പി.സിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ഏകദേശം ഇരുപതോളം കർഷകർ കമ്പനിയിൽ ഓഹരിയെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു. വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ കമ്പനിയുടെ ഓഹരി എടുത്തു സഹകരിക്കുമെന്ന് കർഷകർ അറിയിച്ചു.
കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങളായ വി. സി. ആന്റണി, രമ്യദേവ് ടി. എം., ഷാജി ജേക്കബ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി സംസാരിച്ചു. കുമരകത്തെ കർഷക പ്രതിനിധിയും ഓഹരി ഉടമയുമായ ഗോപാലൻ ശാന്തി നന്ദി പ്രകാശനം നടത്തി.
നാടിന്റെ കാർഷിക പാരമ്പര്യം നിലനിർത്തുന്നതിനൊപ്പം കർഷകരുടെ ക്ഷേമം ഉറപ്പാക്കാനുമുള്ള വിപുലമായ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് പ്രതീക്ഷ ഏറ്റുമാനൂർ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ തീരുമാനം. കൂടുതൽ വിവരങ്ങൾക്ക് 9947748549, 9495020264 നമ്പറുകളിൽ ബന്ധപ്പെടുക.
Follow us on :
Tags:
More in Related News
Please select your location.