Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിവിരുദ്ധ ദിനത്തിൽ കാറിൽ കറങ്ങി നടന്ന് മദ്യവിൽപ്പന; വൈക്കത്ത് യുവാവിനെ എക്സൈസ് പിടികൂടി.

27 Jun 2025 15:35 IST

santhosh sharma.v

Share News :

വൈക്കം: വഴിയോര മത്സ്യ കച്ചവടത്തിൻ്റെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ യുവാവിനെയും വിൽപനയ്ക്ക് ഉപയോഗിച്ച കാറും എക്സൈസ് പിടികൂടി. ലഹരിവിരുദ്ധ ദിനത്തിൽ വില്പന നടത്തുന്നതിനിടെ

തലയാഴം തോട്ടകം നികർത്തിൽ വീട്ടിൽ എൻ.വി.നികേഷ് (43) ആണ് വൈപ്പിൻ പടിയിൽ നിന്നും എക്സൈസ് പിടിയിലായത്. കാറിൽ 43കുപ്പികളിലായി ഒളിപ്പിച്ചിരുന്ന 21.5ലിറ്റർ മദ്യവും പിടികൂടി. കോട്ടയം എക്സൈസ് ഐബി അസിസ്‌റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ ആർ.സന്തോഷ് കുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വൈക്കം എക്സൈസ് ഇൻസ്പെക്‌ടർ ടി.എ.പ്രമോദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


 

Follow us on :

More in Related News