Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2026 19:19 IST
Share News :
ചാവക്കാട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിക്കുന്നു.വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് മിനി വാഗമണ്ണിൽ വെച്ച് 'ഗ്രീൻ ബെൽറ്റ് പ്ലാന്റേഷൻ' പദ്ധതിയുടെ ഉദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവ്വഹിക്കും.
ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അധ്യക്ഷത വഹിക്കും.പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നഗരസഭയുടെ പരിധിയിൽ ആയിരത്തോളം വൃക്ഷത്തൈകളാണ് ഈ പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുന്നത്.മിനി വാഗമണ്ണിലെ പ്രധാന ചടങ്ങിന് പുറമേ, ചാവക്കാട് നഗരസഭയിലെ എല്ലാ വാർഡുകളിലും വൃക്ഷത്തൈകൾ നടുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.നാടിനെ പച്ചപ്പണിയിക്കാനുള്ള ഈ വൻ ജനകീയ മുന്നേറ്റത്തിൽ സ്കൂൾ വിദ്യാർത്ഥികൾ,നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ,വിവിധ ജനപ്രതിനിധികൾ,നഗരസഭയിലെ ഉദ്യോഗസ്ഥർ,ജീവനക്കാർ,ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവരടങ്ങുന്ന വലിയൊരു ജനസഞ്ചയം ഈ ഹരിത ക്യാമ്പയിന്റെ ഭാഗമാകും.
Follow us on :
Tags:
More in Related News
Please select your location.