Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച പുസ്തകം തുറക്കേണ്ട; കുട്ടികള്‍ക്ക് നല്ല നടപ്പ് പഠിക്കാം

15 May 2025 08:22 IST

NewsDelivery

Share News :

തിരുവനന്തപുരം: സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് ക്ലാസില്‍ പുസ്തകപഠനമുണ്ടാവില്ല. ലഹരിമുതല്‍ പൊതുമുതല്‍ നശിപ്പിക്കല്‍വരെയുള്ള സാമൂഹികവിപത്തുകളെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതിനായി പൊതുമാര്‍ഗരേഖയുണ്ടാക്കി അധ്യാപകര്‍ക്ക് രണ്ടുദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരികനിയന്ത്രണം, പൊതുമുതല്‍ നശിപ്പിക്കല്‍, ആരോഗ്യപരിപാലനം, നിയമം, മൊബൈലിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം. ജൂണ്‍ രണ്ടുമുതല്‍ രണ്ടാഴ്ച ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകാര്‍ക്കും ജൂലായ് 18 മുതല്‍ ഒരാഴ്ച ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസ്. കൗമാരക്കാരിലെ ആത്മഹത്യാപ്രവണത തടയാന്‍ 1680 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ സൗഹൃദക്ലബ്ബുകള്‍ ഊര്‍ജിതമാക്കും

Follow us on :

More in Related News