Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോയ്സ് അമ്പലപ്പടി വിദ്യാഭ്യാസ പുരസ്കാര വിതരണം 25ന്

23 Jan 2025 12:22 IST

Enlight Media

Share News :

വോയ്സ് അമ്പലപ്പടിയുടെ 20-ാമത് സിൽവർ ജൂബിലി വിദ്യാഭ്യാസ പുരസ്കാര വിതരണം കേരള ജനുവവന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എരഞ്ഞിക്കൽ പി വി എസ് ഹയർ സെക്കൻഡറി സ്കൂളിൽ ജനുവരി 25 ശനിയാഴ്‌ച വൈകീട്ട് 3 മണിക്ക് നിർവ്വഹിക്കും.


2005 ൽ വോയ്സ് അമ്പലപ്പടിയുടെ സിൽവർ ജൂബിലി ആഘോഷത്തിൻ്റെ സ്മരണാർത്ഥം ആരംഭിച്ചതാണ് സിൽവർ ജൂബിലി വിദ്യാഭ്യാസ പുരസ്ക്‌കാരം. കോഴിക്കോട് കോർപ്പറേഷൻ, തലക്കുളത്തൂർ, കക്കോടി പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് പ്രധാനമായും പുര സ്കാരങ്ങൾ നൽകുന്നത്. സിവിൽ സർവ്വീസ് മാതൃകയിൽ നടത്തുന്ന ദേശീയ നിലവാരമുള്ള ടാലന്റ് സേർച്ച് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിനെ അടിസ്ഥാനപ്പെടുത്തിയാണ് ജേതാക്കളെ നിർണയിക്കുന്നത്.


എ ഗ്രേഡോടെ ക്ലാസ് പരീക്ഷകളിൽ വിജയിക്കുന്ന കുട്ടികൾക്കാണ് പരീക്ഷ എഴുതാൻ അർഹത. ഇത്തവണ 1200 പേർ പരീക്ഷ എഴുതി 157 പേർ പുരസ്‌കാരത്തിന് അർഹരായി.


എസ്.എസ്.എൽ.സി, പരീക്ഷയിൽ മികച്ച വിജയം നേടി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് 5000 രൂപ വീതം നൽകുന്ന മൂത്തേടത്ത് മീനാക്ഷി അമ്മ എൻഡോവ്‌മെന്റും ഇതോടൊപ്പം നൽകുന്നു. ഇത്തവണ 5 പേർ അർഹരായി.


പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ദേശീയ-സംസ്ഥാനതല നേട്ടങ്ങൾ നേടിയവരെ അനുമോദിക്കുന്ന ചടങ്ങും, സമൂഹത്തിൻ്റെ വ്യത്യസ്‌ത മേഖലകളിൽ സംഭാവനയർപ്പിച്ചിട്ടുള്ള വ്യക്തികളെ ആദരിക്കുന്ന ചടങ്ങും വൈകീട്ട് 6 മണിക്ക് നടക്കും. പുരോഗമന കലാ സാഹിത്യസംഘം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എ.കെ.രമേശ് ഉദ്ഘാടനം ചെയ്യും.


പരിപാടിയൊടനുബന്ധിച്ച്

ജനുവരി 26 ഞായറാഴ്‌ച വൈകീട്ട് 6.30 ന് തിരുവനന്തപുരം 'സൗപർണിക' യുടെ വിഖ്യാത നാടകം 'മണികർണ്ണിക' അരങ്ങേറും. നാടകപ്രവർത്തകൻ കോഴിക്കോട് ശിവരാമൻ ഉദ്ഘാടനം ചെയ്യും.


പത്രസമ്മേളനത്തിൽ

വി.പി.മനോജ് (ചെയർമാൻ, ആഘോഷകമ്മിറ്റി), ശശികുമാർ പി., ഹരിത ഇ., സുധാകരൻ കണിപ്പോത്ത്, വേണു അമ്പലപ്പടി എന്നിവർ പ്രസംഗിച്ചു

Follow us on :