Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2025 12:22 IST
Share News :
കോഴിക്കോട് - കേരളത്തിലെ സന്യാസി സമൂഹം പൂജനീയ ചിദാനന്ദപുരി സ്വാമികൾ അദ്ധ്യക്ഷനായ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ ധർമ്മ സന്ദേശയാത്ര നടത്തുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ സമാജമനസ്സിലേക്ക് സന്നിവേശിപ്പിക്കുക എന്ന പരിഹാരം സമാജത്തെ ബോധ്യപ്പെടുത്തുവാൻ കേരളത്തിലുടനീളമുള്ള വിവിധ പരമ്പരകളിലെ സന്ന്യാസിമാർ ചേർന്ന് നയിക്കുന്ന ധർമ്മസന്ദേശയാത്ര ഒക്ടോബർ 7 ന് കാസർഗോഡ് നിന്നും ആരംഭിച്ച് കണ്ണൂർ, വയനാട് ജില്ല കളിലെ പര്യടനം പൂർത്തിയാക്കി ഒക്ടോബർ 10ന് കോഴിക്കോട് എത്തിച്ചേരുകയാണ്. 21 ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. സദ്‌ഗുരു മാതാ അമൃതാനന്ദമയിദേവി മുഖ്യരക്ഷാധികാരിയായും. പ്രശസ്‌തസാഹിത്യകാരൻ ശ്രീ.സി. രാധാകൃഷ്‌ണൻ ചെയർമാനുമായി. ഈ യാത്രയുടെ വിജയത്തിന് അതിവിപുലമായ സംസ്ഥാന സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നു.
കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്ന യാത്രയ്ക്ക് വിവിധ ഹൈന്ദവ സംഘടനകളും ആശ്രമങ്ങളും ചേർന്ന് ഉജ്ജ്വലമായ സ്വീകരണമൊരുക്കുവാനുള്ള തയ്യാറെടുപ്പുകൾ പൂർത്തി യായി. ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് ചിന്തയാജ്ഞലി ഓഡിറ്റോറിയത്തിൽ സാമുദാ യിക ഹൈന്ദവ നേതാക്കൾ പങ്കെടുക്കുന്ന ഹിന്ദുനേത്യസമ്മേളനം നടക്കും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വൈകീട്ട് 3.30ന് ചിന്മയാജ്ഞലി ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിക്കുന്ന യാത്ര 4 മണിക്ക് മുതലക്കുളം മൈതാനത്ത് എത്തിച്ചേരും മുതല ക്കുളത്ത് നടക്കുന്ന സ്വീകരണ മഹാസംഗമത്തിൽ വിവിധ ആശ്രമങ്ങളിലെ പ്രമുഖ സന്യാസിമാർ പ്രസംഗിക്കുന്നു. 2025 മഹിളകൾ പങ്കെടുക്കുന്ന സാമൂഹിക ലളിതസഹസ്രനാമപാരായണവും ഭജനയും സംഗമത്തിന് മുന്നോടിയായി നടക്കുമെന്ന് വിവിധ സന്യാസിആ ശ്രമങ്ങളെ പ്രതിനിധികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ
സ്വാമി നരസിംഹാനന്ദ (ശ്രീരാമകൃഷ്‌ണമഠം),
സ്വാമി വിവേകാമ്യതാനന്ദ പുരി (മാതാഅമൃതാനന്ദമയിമഠം),
സ്വാമി ജിതാത്മാനന്ദ സരസ്വതി (ചിന്മയമിഷൻ),
സ്വാമി സത്യാനന്ദ പുരി ശാരദ അദ്വൈതാശ്രമം),
എ.കെ.ബി.നായർ (സ്വാഗതസംഘം ചെയർമാൻ) പങ്കെടുത്തു.
Follow us on :
More in Related News
Please select your location.