Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 22:00 IST
Share News :
പീരുമേട്: പീരുമേട് താലൂക്കിലെ ഭൂമി വിൽപനയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നവരുടെ സാമ്പത്തിക പശ്ചാതലം അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരുടെ സംഘടന ആവശ്യപ്പെട്ടു. വാഗമൺ,ഉളുപ്പുണി, മദാമ്മ കുളം, പരുന്തു പാറ ,ഗ്ലൻ മേരി, പട്ടുമല, പശുപാറ മേഖലകളിൽ വൻതോതിൽ ഭൂമി തരംമാറ്റി വിൽപന നടത്തുന്നുണ്ട്. ഇതിന് ഇടനില നിൽക്കുന്നവർ കുറഞ്ഞ കാലം കൊണ്ട് കോടിശ്വരൻമാരായി മാറി. വിട് വെക്കാൻ 3 സെൻ്റ് ഭൂമിക്കായി നെട്ടോട്ടം ഓടുമ്പോൾ ഭൂമാഫിയ റവന്യു ഉദ്ദോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകളുടെ സഹായത്താൽ ഭൂമി വിൽപന നടത്തുന്നു. റവന്യു ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും സാമ്പത്തിക സ്ഥിതി ഇ.ഡി പരിശോധിക്കണമെന്ന് സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.