Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 22:26 IST
Share News :
വൈക്കം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പ്രവേശനത്തിനുള്ള ഹെൽപ്പ് ലൈൻ സംവിധാനം ശ്രീമഹാദേവ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. കെ. ബിനിമോൻ എം എൽ എ ഹെൽപ്പ് ലൈൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. സേതു അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് പദ്ധതി വിശദീകരണം നടത്തി. മാനേജർ ബി. മായ, എം.എസ് അജയൻ , ശ്രീജ എം. എസ്, എസ്. രജിത, ആഷ ഗിരീഷ് , ദിവ്യ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
അഡ്മിഷൻ പോർട്ടൽ വഴി യൂണിവേഴ്സിറ്റിയുടെ കീഴിൽ ഏത് കോളേജിലെ ഏത് കോഴ്സിലും പ്രവേശനം നേടാൻ ഇത് വഴി സാധിക്കുന്നതാണ്. രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വിദ്യാർത്ഥികൾക്ക് ഈ സൗജന്യ സേവനം ലഭ്യമാണ്.
Follow us on :
Tags:
More in Related News
Please select your location.