Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദളിത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കൺവെൻഷനും, പ്രതിഭകളെ ആദരിക്കലും ഞായറാഴ്ച

09 Aug 2025 07:37 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം : കേരള കോൺഗ്രസ് (എം)ൻ്റെ പോഷക വിഭാഗമായ ദളിത് ഫ്രണ്ട് (എം) ൻ്റെ പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷനും വിവിധ രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ച പ്രതിഭകളെ ആദരിക്കലും  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മുണ്ടക്കയം സഹകരണ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ: സാജൻ കുന്നത്ത്, ദളിത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡണ്ട് വി.വി സോമൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വി.വി സോമൻ്റെ അധ്യക്ഷതയിൽ നടക്കുന്ന കൺവെൻഷൻ കേരള കോൺഗ്രസ് (എം) വൈസ് ചെയർമാനും ഗവൺമെന്റ് ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പുതുതായി ദളിത് ഫ്രണ്ട് (എം)ലേക്ക് കടന്നുവരുന്ന അംഗങ്ങളെ കേരള കോൺഗ്രസ് ( എം ) നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത് മെമ്പർഷിപ്പ് നൽകി സ്വീകരിക്കും. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി, ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, ജില്ലാ പ്രസിഡൻ്റ് രാമചന്ദ്രൻ അള്ളുംപുറം, സംസ്ഥാന സെക്രട്ടറി രാജു കുഴിവേലിൽ, ജനപ്രതിനിധികളായ ടി.ജെ മോഹനൻ, കെ.പി സുജീലൻ, കെ.എസ് മോഹനൻ, പി.പി സുകുമാരൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സണ്ണി കുറ്റുവേലിൽ, ശ്രീകുമാർ പറത്താനം, നിയോജകമണ്ഡലം സെക്രട്ടറി കെ.പി റെജി, വൈസ് പ്രസിഡൻ്റ് അശോകൻ പതാലിൽ, ജില്ലാ കമ്മിറ്റി അംഗം രാജു കുന്നുംപുറം തുടങ്ങിയവർ പ്രസംഗിക്കും.


സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പുകൾ മുഖേന നൽകുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾ അടക്കമുള്ള വികസന പദ്ധതികൾ സംബന്ധിച്ചും, ജനകീയ ആനുകൂല്യങ്ങൾ സംബന്ധിച്ചും ഉള്ള വിശദീകരണവും കൺവെൻഷനിൽ നടത്തും.


വാർത്താ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സണ്ണി കുറ്റിവേലി, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പി. റ്റി അശോകൻ പതാരിൽ, നിയോജകമണ്ഡലം കമ്മിറ്റിയംഗം രഞ്ജിത്ത് ഇ.റ്റി എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News