Wed Jun 4, 2025 11:50 PM 1ST

Location  

Sign In

മരുമക്കളുടെ കൂട്ടായ്മയിൽ കറി മസാല കൂട്ട് വിപണിയിലിറക്കി .

28 Feb 2025 18:29 IST

UNNICHEKKU .M

Share News :

മുക്കം:വെസ്റ്റ് ചേന്ദമംഗല്ലൂരിലെ മരുമക്കളുടെ കൂട്ടായ്മയിൽ വിങ്ങ്സി ൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച കറി മസാലകൾ വിപണിയിലിറക്കി.

വിവിധ കറിമസാല നിർമ്മാണക്കാരിൽ നിന്നും പരിശീലനം ലഭിച്ച ശേഷമാണ് സ്വന്തമായി നിർമ്മിച്ചകറിമസാലകൾവിപണിതേടിഇറക്കിയത്.കഴിഞ്ഞദിവസം വിപണിയിൽ ഇറക്കിയ പ്രഥമഉൽപ്പന്നങ്ങളായ ബിരിയാണി മസാലക്കൂട്ടും, ചിക്കൻകറി മസാലക്കൂട്ടും എഴുത്തുകാരി ആമിന പാറക്കൽ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.വെസ്റ്റ് ചേന്ദ മംഗല്ലൂരിലെ മരുമക്കളുടെ കൂട്ടായ്മയായ വിങ്സ് നിലവിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് ,യാത്രകൾ, ഫയർ ആൻഡ് റെസ്ക്യൂ ക്ലാസ്,വയോജനബോധവൽക്കരണപരിപാടികൾ,പാരന്റിങ് ക്ലാസ്സ് , പാലിയേറ്റീവ് പ്രവർത്തനം തുടങ്ങി വിവിധ പരിപാടികൾ ആസൂത്രണംചെയ്തുനടപ്പിലാക്കിയിട്ടുണ്ട്.  സക്കീന ടീച്ചർ (കോഡിനേറ്റർ) സുജരിയ സി കെ പ്രസിഡൻ്റ്) , ഫാരിസ ടി .പി (സെക്രട്ടറി) എന്നിവരാണ് വിങ്സിന് നേതൃത്വം നൽകുന്നത്.

Follow us on :

More in Related News