Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 19:51 IST
Share News :
മുക്കം: പ്രതിസന്ധികളെ ധൈര്യപൂർവ്വം തരണം ചെയ്യാനാവണമെന്ന് ആസിം വെളിമണ്ണഅഭിപ്രായപ്പെട്ടു. ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ അതിഥിയായെത്തിയ തന്റെ ജീവിതാനുഭവങ്ങൾ പകർന്നു കുട്ടികളോട് സംസാരത്തിൽ ഇക്കാര്യം പങ്കിട്ടത്. വലിയ ആത്മവിശ്വാസം ജീവിതത്തിൽ ഉണ്ടാക്കിയത്. ജന്മനാ കൈകളില്ലാത്ത എനിക്ക് ജീവിതത്തിൽ ഒരു പ്രതിസന്ധിയുമില്ലെന്നും എല്ലാം തരണം ചെയ്യാൻ സാധിച്ചുവെന്നും അതുകൊണ്ട് ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളെയും സന്തോഷപൂർവ്വം നേരിടാൻ മനക്കരുത്ത് വേണമെന്നും ആസിം പറഞ്ഞു. പെരിയാർ നീന്തി കടന്നതും ഖത്തറിൽ വേൾഡ് കപ്പ് മത്സരത്തിൽ കളിക്കളത്തിൽ ഇറങ്ങാൻ സാധിച്ചതും എന്റെ ആത്മവിശ്വാസം കൊണ്ടാണ്. അതുകൊണ്ട് ജീവിതത്തിൽ ആരും തളരരുത്. ആസിം കൂട്ടിച്ചേർത്തു.
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾ ഒരുക്കിയ ലോങ്ങ് കാൻവാസ് ആസിം തന്റെ കാൽവിരലുകൾ കൊണ്ട് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഇ അബ്ദു റഷീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആസിമിനെ ചേർത്തുപിടിച്ചു വളർത്തിയ പിതാവ് മുഹമ്മദ് ഷഹീദിനെ ഹെഡ്മാസ്റ്റർ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി റഹ്മാബി പി വി, ബന്ന ചേന്ദമംഗല്ലൂർ, അലി അഷറഫ്, അമ്പിളി എം കെ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.