Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.പി രാധാകൃഷ്ണൻ, ബി സുദർശൻ റെഡ്ഡി: ആരാകും ഉപരാഷ്ട്രപതി. വോട്ടെടുപ്പ് ആരംഭിച്ചു

09 Sep 2025 10:12 IST

Enlight News Desk

Share News :

ഇന്ത്യയുടെ 15–ാം ഉപരാഷ്ട്രപതി ആരെന്ന് ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. പാർലമെന്റ് മന്ദിരത്തിലെ എഫ്–101 മുറിയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.


രാവിലെ 10 ന് ആരംഭിക്കുന്ന വോട്ടെടുപ്പിൽപ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വോട്ട് രേഖപ്പെടുത്തും. 

വെള്ളപ്പൊക്ക ബാധിത പഞ്ചാബിലേക്കും ഹിമാചൽ പ്രദേശിലേക്കും പോകേണ്ചതിനാലാണ് ഇത്. വൈകുന്നേരം 5 മണി വരെയാണ് പോളിംഗ്. വൈകുന്നേരം 6 മുതൽ വോട്ടെണ്ണൽ തുടങ്ങും. ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ 21 ന് ജഗ്ദീപ് ധൻഖർ രാജിവച്ച് അമ്പത് ദിവസങ്ങൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 67 (എ) പ്രകാരം ആണ് ധൻഖർ രാജി പ്രഖ്യാപിച്ചത്. 

നിലവിലുള്ള ഒഴിവുകൾ കൂടി കണക്കിലെടുത്താൽ ഇലക്ടറൽ കോളേജിൽ 781 എംപിമാരാണുള്ളത് - രാജ്യസഭയിൽ നിന്നുള്ള 238 പേരും ലോക്സഭയിൽ നിന്നുള്ള 542 പേരും. തിരഞ്ഞെടുക്കപ്പെട്ടവരും നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായ രാജ്യസഭാംഗങ്ങൾക്ക് വോട്ടുചെയ്യാൻ അർഹതയുണ്ട്. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), ബിജു ജനതാദൾ (ബിജെഡി) എന്നിവർ വിട്ടുനിൽക്കുന്നതോടെ, ഫലപ്രദമായ അംഗബലം 770 ആയി കുറയുകയും ഭൂരിപക്ഷ മാർക്ക് 386 ആയി നിശ്ചയിക്കുകയും ചെയ്യും.

എൻഡിഎയ്ക്ക് 425 എംപിമാരുടെ പിന്തുണയുണ്ട്. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ 11 എംപിമാരുടെ പിന്തുണയോടെ അംഗസംഖ്യ 436 ആണ്, എന്നാൽ ആം ആദ്മി പാർട്ടിയുടെ സ്വാതി മാലിവാളും രാധാകൃഷ്ണന് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കുറ‍ഞ്ഞത് 391 വോട്ട് നേടുന്നയാൾ ഇന്ത്യയുടെ 15–ാം ഉപരാഷ്ട്രപതിയാകും. അംഗബലം കണക്കിലെടുക്കുമ്പോൾ എൻഡിഎക്ക് വിജയം ഉറപ്പാണ്. എന്നാൽ അംഗബലം കൂട്ടാനും ഐക്യം ഉറപ്പാക്കാനുമാണ് പ്രതിപക്ഷ തീരമാനം.

Follow us on :

More in Related News