Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോട്ടിൽ ഇട്ട വലയിൽ കുടുങ്ങി രണ്ട് മൂർഖൻ പാമ്പുകൾ വലഞ്ഞു; ഒടുവിൽ രക്ഷപ്പെടുത്തി.

15 Jan 2026 15:54 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കുട്ടികൾ തോട്ടിലെ മീൻ പിടിക്കുന്നതിനായി ഇട്ട വലയിൽ കുടുങ്ങിയ ഉഗ്രവിഷമുള്ള രണ്ട് വലിയ മൂർഖൻ പാമ്പുകളെ ഒടുവിൽ സർപ്പ അംഗം എത്തി രക്ഷപ്പെടുത്തി ചാക്കിലാക്കി. തലയോലപ്പറമ്പ് അയ്യൻകോവിൽ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. വട്ടം കണ്ടത്തിൽ ഷൈനി അഗസ്റ്റിൻ്റെ വീടിനു മുൻവശത്തെ തോട്ടിൽ നിന്നും മീൻ പിടിക്കുന്നതിനായി സമീപത്തെ കുട്ടികൾ തോടിന് സമീപത്തിട്ടിരുന്ന വലയിലാണ് പാമ്പുകൾ കുടുങ്ങിയത്. മീൻ വലയിൽ അടുത്തടുത്തായി കുടുങ്ങിയ 5 അടിയോളം നീളമുള്ള ഉഗ്രവിഷമുള്ള മൂർഖൻ പാമ്പുകളെ 

സ്നേക്ക് റെസ്ക്യൂവർ അരയൻകാവ് സ്വദേശി പി.എസ് സുജയ് എത്തി വല മുറിച്ച് മാറ്റി ഏറെ പരിശ്രമത്തിനൊടുവിലാണ് രണ്ടിനെയും പിടികൂടി ചാക്കിലാക്കിയത്. പിടികൂടിയെ പാമ്പുകളെ വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു.

Follow us on :

More in Related News