Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2026 14:50 IST
Share News :
മൊ കേരി - സിപിഐ ഭവന സന്ദർശന പരിപാടി ആരംഭിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം ഇന്ന് മുതൽ ഈ മാസം മുപ്പത് വരെ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും സി പി ഐ നേതാക്കളും പ്രവർത്തകരും വീടുകൾ സന്ദർശിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയും സംസ്ഥാന സർക്കാറിനേയും പാർട്ടിയുടേയും മുന്നണിയുടേയും പ്രവർത്തനങ്ങളെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കുറ്റ്യാടി അസംബ്ലി മണ്ഡലത്തിലെ മൊകേരി എട്ടാം വാർഡുകളിലെ വീടുകളിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കുന്നുമ്മൽ ലോക്കൽ സെക്രട്ടറി വിവി പ്രഭാകരൻ, കലാ നഗർ ബ്രാഞ്ച് സെക്രട്ടറി സി പി ബാലൻ, ലോക്കൽ കമ്മിറ്റി അംഗം എ സന്തോഷ് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.