Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ടെണ്ണൽ നാലിന് രാവിലെ എട്ടിന് ആരംഭിക്കും; ഒരുക്കങ്ങൾ പൂർണം

02 May 2026 18:48 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. വോട്ടെണ്ണൽ മെയ് നാലിന് രാവിലെ എട്ടിന് ആരംഭിക്കും.. അഞ്ച് കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക. രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് എട്ടോടെ വോട്ടെണ്ണൽ ആരംഭിക്കും.

ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പത്തോടെ ആദ്യ ഫലസൂചനകൾ അറിയാം. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർന്ന ശേഷമേ ഇ.വി.എമ്മുകളിലെ അവസാന രണ്ട് റൗണ്ടുകൾ എണ്ണുകയുള്ളൂ. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണലിന് നേതൃത്വം നൽകുന്നത് റിട്ടേണിംഗ് ഓഫീസർമാരാണ്.


ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളും:

പാലാ, കടുത്തുരുത്തി -കാർമൽ പബ്ലിക് സ്‌കൂൾ പാലാ., ചങ്ങനാശേരി, പുതുപ്പള്ളി - എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി ഏറ്റുമാനൂർ, കോട്ടയം - എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി -സെൻറ് ജോർജ് കോളജ്, അരുവിത്തുറ.. വൈക്കം - ബസേലിയോസ് കോളജ്, കോട്ടയം

Follow us on :

More in Related News