Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 23:34 IST
Share News :
തലയോലപ്പറമ്പ്: ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ച് പാർലമെൻറിൽ പ്രസംഗിച്ച കേന്ദ്രമന്ത്രി അമിത്ഷാ രാജിവെക്കണമെന്നും രാഹുൽ ഗാന്ധിക്കെതിരെ എടുത്തിട്ടുള്ള കള്ള കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തലയോലപ്പറമ്പിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഭാരതീയ ദളിത്കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം. കെ. ഷിബു ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജോൺ തറപ്പേൽ അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
കെ. സുരേഷ്ക്കുമാർ മുഖ്യപ്രഭാഷണം നടത്തി. വി.ടി.ജെയിംസ് ,വിജയമ്മ ബാബു,എം. ജെ.ജോർജ്,ജോസ് വേലിക്കകം,,സിയാദ് ബഷീർ,ഗിരിജ ജോജി,സുഭഗൻ കൊട്ടൂരത്തിൽ, എം ശശി, നിസ്സാർവരവുകാല ,എം. കെ. ബിനോയ്, കെ.എം.രജ്ഞിത്ത്, ബേബി പൊതി എന്നിവർ പ്രസംഗിച്ചു. ദളിത് കോൺഗ്രസ് പ്രവർത്തകർ അടക്കം നിരവധി പേർ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.