Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാണിജ്യ ഗ്യാസ് സിലിണ്ടർ വിലവർധനവ്; വൈക്കത്ത് കേരള ഹോട്ടൽ & റസ്റ്ററൻ്റ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണയും പ്രകടനവും നടത്തി.

02 May 2026 21:30 IST

santhosh sharma.v

Share News :

വൈക്കം: അന്യായമായ വാണിജ്യ ഗ്യാസ് സിലിണ്ടർ വിലവർധനയിൽ പ്രതിഷേധിച്ച്

കേരള ഹോട്ടൽ & റസ്റ്ററൻ്റ്സ് അസോസിയേഷൻ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും പ്രകടനവും നടത്തി. ശനിയാഴ്ച വൈകിട്ട് 6ന് വൈക്കം ടൗൺ ചുറ്റി നടന്ന പ്രകടനത്തിന് ശേഷം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ജില്ലാ ജോയിന്റ് സെക്രട്ടറി ബിനു ലവ് ലാൻഡ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് ടി.വി രാംകുമാർ, സെക്രട്ടറി വി. സുബ്രഹ്മണ്യൻ, ട്രഷറർ കെ.പി ജിനേഷ് തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി വ്യാപാരികൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് ഉടനീളം ഹോട്ടൽ ഉടമകൾ ഈമാസം ആറിന് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് ഹോട്ടൽ & റസ്റ്ററൻ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. അതെ സമയം 6 ന് നടക്കുന്ന സൂചന പണിമുടക്കിന് ശേഷവും വില വർധനവ് പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് ഹോട്ടൽ ഉടമകളുടെ തീരുമാനം.

Follow us on :

More in Related News