Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2026 07:56 IST
Share News :
പാറത്തോട്: ലോ റേഞ്ചിൽ ഹൈറേഞ്ച് എന്ന
ആശുപത്രി സ്വപ്നം യാഥാർത്ഥ്യമാക്കിയ ജമാലുദ്ദീൻ ഓർമ്മയായി.
നൗഷാദ് വെംബ്ലി
ഇന്ത്യയിലെ മിലിട്ടറി ഫാർമസിസ്റ്റിൽ നിന്നും ഒമാനിലെ പ്രവാസി മലയാളി മനസുകളിൽ ഇടംപിടിച്ച മനുഷ്യ സ്നേഹിയായിരുന്നു കോട്ടയം, കാഞ്ഞിരപ്പള്ളിക്കടുത്ത് ഇടക്കുന്നം സ്വദേശിയായ വലിയ വീട്ടിൽ കെ.പി. ജമാലുദ്ദീൻ.
പഠനം കഴിഞ്ഞ് ഇന്ത്യൻ മിലിട്ടറിയിൽ ഫാർമസിസ്റ്റായി ജോലിക്കു കയറിയ ഇടക്കുന്നം കാരുടെ ജമാലിന്റെ മനസിൽ വിദേശത്തേക്കു പറക്കാനുള്ള മോഹം ഉദിക്കുകയായിരുന്നു. വലിയ വീട്ടിൽ പീരാണ്ണൻ റാവുത്തരുടെയും ശരീഫ ബീവിയുടെയും മകനായ ജമാലുദീന് അക്കാലത്ത് ഒരു വിദേശ ജോലിയുടെ ആവശ്യമേയില്ലയെന്നതായിരുന്നു സത്യം. പരമ്പരാഗത ബിസിനസ് കുടുംബം. എന്നു മാത്രമല്ല. സർക്കാർ സർവീസിൽ തരക്കേടില്ലാത്ത ജോലിയിൽ കഴിയുന്ന പയ്യന് എന്തിന് വിദേശ ജോലി എന്നത് വീട്ടുകാരെ പോലെ അടുത്ത ആളുകളും പറഞ്ഞപ്പോഴും ജമാൽ മനസിലെ ആഗ്രഹം ഒഴിവാക്കിയില്ല. ആറുമാസത്തെ മിലിട്ടറി ജീവിതം അച്ചടക്കവും പ്രതിബദ്ധതയുമുള്ള പൗരനാക്കി മാറ്റിയിരുന്നു.
വിദേശ സ്വപ്നം പുറത്തറിയ്ക്കാതെ 1972 ൽ ജമാലുദീൻ ജോലി ഉപേക്ഷിച്ചു വീട്ടുകാർ പോലുമറിയാതെ ഒമാനിൽ എത്തിപെട്ടു.
ഇന്ന് ലോകം വിരൽ തുമ്പിൽ എന്ന സുന്ദര കാലമെങ്കിൽ വല്ലപ്പോഴും മാത്രം കിട്ടുന്ന കത്തിടപാടുകളിൽ കഴിയുന്ന കാലത്തായിരുന്നു ജമാലുദീന്റെ വിദേശ യാത്ര. വീട്ടുകാരോടു പോലും പറയാതെ വിദേശത്തേക്ക് മുങ്ങിയ വിവരം അവർ അറിയാൻ കാലങ്ങളെടുത്തു.
മസ്ക്കറ്റിനെ മലേറിയ പിടികൂടിയ കാലത്തായിരുന്നു ജമാൽ എന്നആരോഗ്യ പ്രവർത്തകന്റെ വരവ്. മലേറിയ പിഴുതെറിഞ്ഞ നാട്ടിൽ നിന്നെത്തിയ ജമാൽ തന്റെ കഴിവും സമയവും ഒമൻകാർക്ക് വേണ്ടി ചിലവഴിച്ചു.അങ്ങനെ അവർക്ക് ജമാലുദ്ദീൻ ജമാൽ ഭായിയായി മാറി.
മസ്കറ്റിലെ മുസന്നയിൽ സാമൂഹ്യ പ്രവർത്തകനായും ബിസിനസുകാരനുമായ മനുഷ്യ സ്നേഹി അര നൂറ്റാണ്ടുകാലം ഒമാനിൽ കഴിഞ്ഞു. അര നൂറ്റാണ്ടിന്റെ പ്രവർത്തനത്തിൽ പഴയ ആരോഗ്യ പ്രവർത്തകന്റെ മനസിൽ മുളച്ച മറ്റൊരാഗ്രഹമായിരുന്നു സ്വന്തം നാട്ടിൽ ഒരു ആതുര സേവന കേന്ദ്രം. ഇടക്കുന്നത്തിനടുത്ത് പാറത്തോട്ടിൽ കെ.കെ. റോഡിന് സമീപം ഹൈറേഞ്ച് എന്ന പേരിൽ ജമാൽ സ്ഥാപിച്ച "ഹൈറേഞ്ച് ആശുപത്രി "ഇന്നും സജീവമായി സേവനംനടത്തിവരുന്നു. ക്ലിനിക്, ആശുപത്രി, ഫാർമസി, ട്രാവൽ സർവീസ്, ഷോപ്പിങ് കോംപ്ലക്സ്, കൺസ്ട്രക്ഷൻ കമ്പനി എന്നു വേണ്ട നാടിന്റെ വിവിധ തലങ്ങളിൽ ജമാൽ ഭായിയുടെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. നാട്ടിലും വിദേശത്തുമായി ആയിര കണക്കിനാളുകൾക്ക് തൊഴിൽ കൊടുത്ത് നിരവധി കുടുംബത്തിന് അത്താണിയാകാനും കഴിഞ്ഞത് മലയാളികളടക്കം നൂറുകണക്കിനാളുകൾക്ക് മറക്കാൻ കഴിയില്ല. മലയാളക്കരയിൽ ഫ്ലാറ്റ് എന്ന സംവിധാനം കാര്യമായി ഇല്ലാതിരുന്ന കാലം തിരുവനന്തപുരം കേന്ദ്രീകരിച്ച് ജമാൽ അസോസിയേറ്റ്സ് എന്ന ഫ്ലാറ്റ് സംസ്കാരത്തിന് തുടക്കം കുറിച്ചതും ജമാലുദീൻ ആയിരുന്നു. സ്വദേശത്തും വിദേശത്തും വിദ്യാഭ്യാസ- സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. തന്നെ സമീപിക്കുന്നവർക്ക് മാത്രമല്ല അവശത അനുഭവിക്കുന്നവരെ കണ്ടെത്തി സഹായം എത്തിച്ചു ചാരിറ്റി രംഗത്തും ജമാൽ ഭായി മുൻനിര പ്രവർത്തകനായിരുന്നു
മസ്ക്കറ്റിലെ മുസന്നയിൽ ഇന്ത്യൻ സ്കൂൾ തുടങ്ങതിന് പിന്നിൽ പ്രവർത്തിച്ച ശക്തി ജമാലിന്റേതായിരുന്നു. ആയിരം കുട്ടികളിൽ നിന്നും ആറായിരവും പതിനായിരവുമായി കുട്ടികളുടെ എണ്ണം ഉയർന്നതിന് ഈ ഇടക്കുന്നം കാരന്റെ വിദ്യാഭ്യാസ രംഗത്ത പ്രവർത്തനം മസ്കറ്റിലെ ഇന്ത്യൻ സമൂഹം അഭിമാനമായി ഇപ്പോഴും പറയുന്നു. ഇന്ത്യൻ സ്കൂളിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജമാലുദീൻ...
സ്വദേശത്തും വിദേശത്തുമായി നിരവധി അംഗീകാരങ്ങളും ജമാൽ ഭായിയെ തേടി എത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാര ജേതാവാണ് ജമാൽ.
പാറത്തോട്ടിൽ ഹൈറേഞ്ച് ആശുപത്രി 1981 ൽ രജിസ്റ്റർ ചെയ്ത് 1987 ൽ തുടക്കം കുറിച്ചു. തറക്കല്ലിടീൽ ചടങ്ങിൽ വിശിഷ്ഠാതിഥിയായി എത്തിയത് നിത്യ ഹരിത നായകൻ പ്രേംനസീറും നാട്ടുകാരൻ കൂടിയായ വ്യവസായ മന്ത്രി പി.സി. ചാക്കോയും. പാവപ്പെട്ടവന്റെ ചികിത്സാലയം എന്ന പേരിൽ നാടറിയുന്ന ആശുപത്രിയുടെ പ്രവർത്തനം സജീവമായിരുന്നു. ഇടക്കാലം ആശുപത്രിയുടെ പ്രവർത്തനത്തിൽ അൽപ്പം ക്ഷീണം സംഭവിച്ചങ്കിലും ഇപ്പോൾ എല്ലാ സൗകര്യങ്ങളോടെയും മുന്നേറുന്നു.ലോറേഞ്ചിലെ ഹൈറേഞ്ചിനു തുടക്കമിട്ട ജമാൽ സാഹിബിനെ ഇന്നാട്ടുകാർ മറക്കില്ലൊരിയ്ക്കലും..
Follow us on :
More in Related News
Please select your location.