Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 17:46 IST
Share News :
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ഒ.പി ബ്ലോക്കിന്റെയും ജനകീയ ആരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെയും പ്രവൃത്തികളുടെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഒ.പി ബ്ലോക്ക് നിർമ്മാണത്തിന് 1.43 കോടി രൂപയും ജനകീയ ആരോഗ്യ കേന്ദ്രം കെട്ടിടത്തിന് 55.5 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സുഷമ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ, ബ്ലോക്ക് മെമ്പർ പി ശിവദാസൻ നായർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ടി പുഷ്പ, റീന മാണ്ടിക്കാവിൽ, മെമ്പർ എം.കെ വിദ്യുൽലത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ ഷാജി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ടി.കെ മായ, ഷാജു കുനിയിൽ, ചൂലൂർ നാരായണൻ, ടി.കെ സുധാകരൻ, കൽപള്ളി നാരായണൻ നമ്പൂതിരി, അബൂബക്കർ നെച്ചൂളി എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ.എം പ്രമോദ് നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.